പാസ്റ്റർ പ്രഭാ റ്റി. തങ്കച്ചന്റെ മാതാവ് കർതൃ സന്നിധിയിൽ
മാവേലിക്കര : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മാവേലിക്കര സെക്ഷൻ പ്രെസ്ബിറ്ററും, കൺവെൻഷൻ പ്രഭാഷകനുമായ പാസ്റ്റർ പ്രഭാ റ്റി തങ്കച്ചന്റെ മാതാവ് അമ്മിണി തങ്കച്ചൻ (81) നിര്യാതയായി.
മൃതശരീരം ബുധനാഴ്ച വൈകിട്ട് 6 ന് ഭവനത്തിൽ പൊതുദർശനത്തിനു വെക്കും. സംസ്കാര ശുശ്രൂഷ വ്യാഴം രാവിലെ 9 ന് മാവേലിക്കര ഫസ്റ്റ് എ ജി സഭയിൽ ആരംഭിക്കും. 2ന് സഭയുടെ കണ്ടിയൂർ സെമിത്തേരിയിൽ സംസ്കരിക്കും. ഭർത്താവ്: വഞ്ചിപറമ്പിൽ റ്റി.ഡി. തങ്കച്ചൻ
മക്കൾ: ഉഷ വർഗ്ഗീസ്, പ്രഭ റ്റി. തങ്കച്ചൻ, പ്രഭാത് റ്റി. തങ്കച്ചൻ.
മരുമക്കൾ: വർഗ്ഗീസ് മാത്യൂ, മീന പ്രഭ, സന്ധ്യ പ്രഭാത്.
വാർത്ത: പാസ്റ്റർ കെ.കെ. എബ്രഹാം, തിരുവല്ല