പാസ്റ്റർ കെ.എ.ഈശാ (71) കർതൃ സന്നിധിയിൽ

സൂററ്റ്: സൂററ്റ് അഗാപ്പേ ക്രിസ്ത്യൻ അസംബ്ലിയുടെ സയോൺ ഫെല്ലോഷിപ്പ് സഭയുടെ ശുശ്രൂഷകൻ കോട്ടയം പുതുപ്പള്ളി കൊച്ചുമറ്റം കുടുംബാഗവുമായ പാസ്റ്റർ കെ. എ. ഈശാ (71) നിര്യാതനായി. ദീർഘനാളുകയായി ഗുജറാത്തിൽ വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷയിൽ ആയിരുന്നു.
ഭാര്യ ഏലിയാമ്മ കോട്ടയം, മാങ്ങാനം പുതുച്ചിറ കുടുംബാംഗമാണ്.
സംസ്കാരം ഫെബ്രുവരി 15 നു വ്യാഴാഴച്ച സൂററ്റ് സി.എൻ. ഐ. ചർച്ചിൽ പൊതുദർശനത്തിനു ശേഷം സയോൺ ഫെല്ലോഷിപ് ചർച്ചിന്റെ നേതൃത്വത്തിൽ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
മക്കൾ : മെർലിൻ, മെൽവിൻ, ഇവലിൻ.
മരുമക്കൾ : റെജി ക്രിസ്റ്റഫർ, ഷെറിൻ ഷാജി.
വാർത്ത : പാസ്റ്റർ സാം തോമസ് ഗാന്ധിനഗർ