പാസ്റ്റർ കെ.വി പൗലോസിന്റെ സഹധർമ്മിണി മേരിക്കുട്ടി പൗലോസ് കർത്തൃ സന്നിധിയിൽ

പാസ്റ്റർ കെ.വി പൗലോസിന്റെ സഹധർമ്മിണി മേരിക്കുട്ടി പൗലോസ് കർത്തൃ സന്നിധിയിൽ

വാളകം: ഐപിസി വാളകം സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി പൗലോസിന്റെ സഹധർമ്മിണി മേരിക്കുട്ടി പൗലോസ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. പരേത മുത്തോലപുരം കലയപ്പാറയില്‍ കുടുംബാംഗമാണ്.

സംസ്കാരം ഒക്ടോ.21 ന് രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുത്തൻകുരിശ് സഭാ സെമിത്തേരിയിൽ. ഒക്ടോ.20 വൈകിട്ട് 5  മുതൽ ഭവനത്തിൽ പൊതുദർശനം ഉണ്ടായിരിക്കും.

മക്കള്‍:  എല്‍സി, റൈസി, ജോയ്‌സി, ഫിന്നി (യുഎസ്എ). മരുമക്കള്‍: പാസ്റ്റര്‍ സാബു സി.എം. (അസ്സോസിയേറ്റ് പാസ്റ്റര്‍, ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച്, പാലക്കാട് സെന്റര്‍), ജിജി ജോസഫ് പീച്ചി, മാത്യൂസ് പോള്‍ പിറവം, ഗ്രേസി (യുഎസ്എ). 

Advertisement