റ്റിപിഎം കൊട്ടാരക്കര അസി.സെൻറർ മദർ കുഞ്ഞമ്മ ഡാനിയേൽ (68) കർതൃസന്നിധിയിൽ

റ്റിപിഎം കൊട്ടാരക്കര അസി.സെൻറർ മദർ കുഞ്ഞമ്മ ഡാനിയേൽ (68) കർതൃസന്നിധിയിൽ

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര അസി.സെൻറർ മദർ കുഞ്ഞമ്മ ഡാനിയേൽ (68) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഫെബ്രുവരി 10 ശനി രാവിലെ 10ന് കൊട്ടാരക്കര സെൻ്റർ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് കോട്ടപ്പുറം സഭാ സെമിത്തരിയിൽ.

കഴിഞ്ഞ നാലര പതിറ്റാണ്ടിലധികം (49 വർഷം) കൊട്ടാരക്കര സെൻ്ററിൻ്റെ വിവിധയിടങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു.

വിലങ്ങറ കളിയിലിൽ പരേതരായ ദാനിയേൽ - അന്നമ്മ ദമ്പതികളുടെ മകളാണ്.

റ്റി.പി.എം റാന്നി അസി.സെൻ്റർ മദർ ആയി നിത്യതയിൽ ചേർക്കപ്പെട്ട മദർ മേരിക്കുട്ടി സഹോദരിയാണ്.