വൈദ്യുതാഘാതമേറ്റ് ചികിത്സയിലിരിക്കെ പാസ്റ്റർ പി.ഐ. ജോണിക്കുട്ടി മരണപ്പെട്ടു
നെടുമ്പാശ്ശേരി : ശാരോൻ ഫെലോഷിപ്പ് ചർച്ച് അത്താണി സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.ഐ. ജോണിക്കുട്ടി കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങൾക്ക് മുൻപ് വൈദ്യുദ്ധഘാതം ഏറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് സെപ്റ്റംബർ 27 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്.
സംസ്കാര ശുശ്രൂഷ: സെപ്റ്റം. 29 തിങ്കളാഴ്ച രാവിലെ 9 മുതൽ അങ്കമാലി ശാരോൻ ഫെലോഷിപ്പ് ചർച്ച് ഹാളിൽ നടക്കുന്ന പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് 12ന് അങ്കമാലി ശാരോൻ സഭയുടെ കൊരട്ടിയിലുള്ള സെമിത്തേരിയിൽ നടക്കും.
ഭാര്യ : സുനിമോൾ ജോണിക്കുട്ടി. മക്കൾ : ജെഫിൻ, ഫെബിയ.
വാർത്ത: കെ.ജെ. ജോബ് വയനാട്
Advt.




