ചർച്ച് ഓഫ് ഗോഡ് ഒമാന് മുപ്പത് വർഷം; ദേശീയ കൺവെൻഷന് ഒക്ടോ. 12ന് റുവിയിൽ തുടക്കം
മസ്കറ്റ്: മുപ്പത് വർഷത്തെ വിശ്വാസയാത്രയുടെ നിറവിലാണ് ചർച്ച് ഓഫ് ഗോഡ് സുൽത്താനേറ്റ് ഓഫ് ഒമാൻ. ദേശീയ കൺവെൻഷൻ മസ്കറ്റിലെ റൂവി ന്യൂ മെയിൻ ഹാളിൽ ഒക്ടോബർ 12 മുതൽ 14 വരെ ദിവസവും വൈകിട്ട് 7.30 മുതൽ രാത്രി 10.00 വരെ നടക്കും.
ഉദ്ഘാടനം പിസിഒ അധ്യക്ഷൻ റവ. മിഷേൽ ഫോർഡ് നിർവഹിക്കും. ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണൽ സൂപ്രണ്ട് ഡോ. സുഷിൽ മാത്യുവും കരീബിയൻ സീനിയർ റീജിയണൽ സൂപ്രണ്ട് ഡോ. കെൻറോയ് ആർ. ബർക്കും മുഖ്യാതിഥികളായി പങ്കെടുക്കും.
ഒമാൻ നാഷണൽ ഓവർസിയർ ബിഷപ്പ് ബെഥേൽ തോമസ് വർഗീസ്, ഏഷ്യൻ മിഷനറി ഡോ. ഷിബു സാമുവേൽ, എജുക്കേഷൻ ഡയറക്ടർ റവ. ഗ്ലാഡ്സൺ വർഗീസ് എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഇവാ. ഗുഡ്‌വിൻ ജോർജിന്റെ നേതൃത്വത്തിലുള്ള ഒമാൻ നാഷണൽ ക്വയർ സംഗീത ശുശ്രൂഷകൾ നിർവഹിക്കും.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലെ ദൈവിക നടത്തിപ്പിനെ നന്ദിയോടെ ഓർക്കാനും സഭയുടെ തുടർപ്രവർത്തനങ്ങൾക്ക് പുതിയ ദിശ കണ്ടെത്താനുമുള്ള അവസരമായിരിക്കും സമ്മേളനമെന്ന് സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക്: Ps. Alexander – 99700490, Ps. Stephy – 95349164, Ps. Sarath – 92400187

Advertisement




































