പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം;  ന്യൂയോർക്ക് ചാപ്റ്റർ പ്രവർത്തനോഘ്ടനം ജനു. 21ന്

പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം;   ന്യൂയോർക്ക് ചാപ്റ്റർ പ്രവർത്തനോഘ്ടനം ജനു. 21ന്

ന്യൂയോർക്ക് : നോർത്ത് അമേരിക്കൻ  പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം ന്യൂയോർക്ക് ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ജനുവരി 21-ന് ഞായറാഴ്ച വൈകീട്ട് ഏഴിന് സൂം പ്ലാറ്റ്ഫോമിൽ നടക്കും.

ചാപ്റ്റർ പ്രസിഡന്റ് റവ.ഡോ.ജോമോൻ ജോർജ് അധ്യക്ഷത വഹിക്കും. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ സന്ദേശം നൽകും. 

റവ. എബി തോമസ് - (വൈസ് പ്രസിഡന്റ്), ബ്രദർ സാം മേമന (സെക്രട്ടറി) ഡോ. റോജൻ സാം (ജോയിന്റ് സെക്രട്ടറി), ബ്രദർ ജോസ് ബേബി (ട്രഷറർ), സൂസൻ ജെയിംസ് (വനിതാ കോർഡിനേറ്റർ), സ്റ്റെയ്സി മത്തായി (യൂത്ത് കോർഡിനേറ്റർ) രക്ഷാധികാരികൾ: റവ. സണ്ണി ഫിലിപ്പ്, റവ. തോമസ് കിടങ്ങാലിൽ, ബ്രദർ സജി തട്ടയിൽ എന്നിവരാണ് ചാപ്റ്റർ ഭാരവാഹികൾ.

നോർത്ത് അമേരിക്കയിലുള്ള മലയാളി പെന്തെക്കോസ്തു എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാൻ രൂപം കൊണ്ട കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ ഭാരവാഹികളായി

രാജൻ ആര്യപ്പള്ളി (പ്രസിഡന്റ്), സാം മാത്യു (വൈസ് പ്രസിസന്റ്), നിബു വെള്ളവന്താനം ( ജനറൽ സെക്രട്ടറി), റവ. എബിൻ അലക്സ് (ജോ.സെക്രട്ടറി), ഡോ. ജോളി ജോസഫ് (ട്രഷറാർ), ഡോ. ഷൈനി സാം (ലേഡീസ് കോർഡിനേറ്റർ) എന്നിവർ പ്രവർത്തിച്ചുവരുന്നു.

Zoom meeting Id: 543 267 7916. Password : 1234

 വാർത്ത: നിബു വെള്ളവന്താനം