പെന്തെക്കോസ്ത് വോയ്‌സ് പ്രകാശനം ചെയ്തു
ലിവര്‍പൂള്‍: ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ ലിവര്‍പൂള്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ചു പ്രസിദ്ധീകരിച്ച 'പെന്തെക്കോസ്ത് വോയ്‌സ്' ഔദ്യോഗികമായി റിലീസ് ചെയ്തു. റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് പാസ്റ്റര്‍ ബിജു തോമസിനു കൈമാറിയാണു റിലീസ് ചെയ്തത്.
യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണിന്റെ ഭാഗമായുള്ള മുഴുവന്‍ പാസ്റ്റര്‍മാരുടെയും ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ചതാണ് ഈ വര്‍ഷത്തെ പെന്തെക്കോസ്ത് വോയ്‌സിന്റെ പ്രത്യേകത എന്നു റീജിയണ്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന പാസ്റ്റര്‍ പി.സി. സേവ്യര്‍ പറഞ്ഞു.
പെന്തെക്കോസ്ത് ഉപദേശങ്ങള്‍ക്കുള്ള പ്രാധാന്യം ഊന്നിയുള്ള സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയാണ് പെന്തെക്കോസ്ത് വോയ്‌സ് ഈ വര്‍ഷം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഉപദേശങ്ങളില്‍ മുറുകെ പിടിക്കാനുള്ള പ്രസിഡന്റിന്റെ ആഹ്വാനവും, നീയോ പഥ്യോപദേശത്തിനു ചേര്‍ന്നതു പ്രസ്താവിക്ക എന്ന പാസ്റ്റര്‍ ബെന്നിവര്‍ഗീസിന്റെ ലേഖനവും, തിയോളജിയന്‍ ഡോ. ബാബു ജോണ്‍ വേട്ടമല, ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ സെക്രട്ടറി പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ്, പിവൈപിഎ പ്രസിഡന്റ് പാസ്റ്റര്‍ സോണി ചാക്കോ തുടങ്ങിയവരുടെ ലേഖനങ്ങളും പെന്തെക്കോസ്ത് വോയ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഐപിസി ലിവര്‍പൂളിന്റെ ചരിത്രവും വിശ്വാസ അനുഭവങ്ങളും വിശദീകരിക്കുന്ന റീജിയണ്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ബേബിയുമായുള്ള അഭിമുഖവും ഈ വര്‍ഷത്തെ പെന്തെക്കോസ്ത് വോയ്‌സിന്റെ പ്രത്യേകതകളാണ്.
Advertisemen












സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































