നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ്  ട്രംപ് നാമനിർദേശം ചെയ്ത വകുപ്പ് സിക്രട്ടറിമാരിൽ പാസ്റ്റർ സ്കോട്ട് ടർണറും

നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ്  ട്രംപ് നാമനിർദേശം ചെയ്ത വകുപ്പ് സിക്രട്ടറിമാരിൽ പാസ്റ്റർ സ്കോട്ട് ടർണറും

കെ.ജെ. ജോബ് വയനാട്

ഡാളസ്: ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെൻറ് വകുപ്പിന്റെ  സെക്രട്ടറിയായി പ്ലെയിനോ പ്രസ്റ്റൻവുഡ് ബാപ്റ്റിസ്റ്റ് മെഗാ ചർച്ച് അസോസിയേറ്റ് പാസ്റ്റർ സ്കോട്ട് ടർണറെ നിയുക്ത പ്രസിഡൻറ്  ട്രംപ് നാമനിർദേശം ചെയ്തു.

Our Story - Prestonwood Baptist Church

കഴിഞ്ഞ ട്രംപ് ഭരണകൂടത്തിന്റെ കാലത്ത്  ടർണർ H.U.D യിൽ പ്രവർത്തിച്ചിട്ടുണ്ട്. നാഷണൽ ഫുട്ബോൾ ലീഗിൽ (എൻ.എഫ്.എൽ) ലും ഉണ്ടായിരുന്നു. തുടർന്ന് യുഎസ് ഡിപ്പാർട്ട്മെൻറ് ഓഫ് ഹൗസിങ് ആൻഡ് ഡെവലപ്മെന്റിന്റെ വൈറ്റ് ഹൗസ് ഓപ്പർച്യൂണിറ്റി ആൻഡ് റിവ ലൈസേഷൻ കൗൺസിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി അദ്ദേഹം നിലവിൽ കമ്മ്യൂണിറ്റി എൻഗേജ്മെൻറ് ആൻഡ് ഓപ്പർച്യൂണിറ്റി കൗൺസിലിൻ്റെ സ്ഥാപകനും മൾട്ടി ഫാമിലി ഹൗസിംഗ് ഡെവലപ്മെൻറ് കമ്പനിയായ ജെ.പി.യുടെ ചീഫ് വിഷണറി ഓഫീസറും ആണ്. ബിരുദാനന്തര ബിരുദധാരിയായ ടർണർക്ക് മികച്ച ക്രിസ്ത്യൻ ലീഡർഷിപ്പിന് 2016 ൽ ഡാളസ് ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.  

കൂടാതെ വർഷങ്ങളോളം പ്രസ്റ്റൺവുഡ് ചർച്ച് ഗസ്റ്റ് പാസ്റ്ററായി പ്രവർത്തിച്ചതിന് ശേഷമാണ്  അസോസിയേറ്റ് പാസ്റ്ററായി നിPlan Your Visit - Prestonwood Baptist Churchയമിതനായത്.

വളരെ ശക്തമായി ദൈവവചന ഉപദേശങ്ങൾ പഠിപ്പിക്കുന്ന പാസ്റ്റർ ഡോ. ജാക്ക് ഗ്രഹാമാണ് പ്രസ്റ്റൻവുഡ് ബാപ്റ്റിസ്റ്റ് മെഗാ ചർച്ചിൻ്റെ സീനിയർ പാസ്റ്റർ. ടേം അനുസരിച്ച് ടർണറും ശക്തമായ വചന ശുശ്രൂക്ഷ നിർവ്വഹിച്ചു വരുന്നു. വളരെ ക്രമീകൃതമായ ഈ മെഗാ ചർച്ചിലെ സീനിയർ പാസ്റ്റർ ഡോ. ജാക്കിനോട് സംസാരിക്കാനും മെയിൻ സർവ്വീസിന് സംബന്ധിക്കാനും മുമ്പൊരിക്കൽ എനിക്ക് കഴിഞ്ഞതും മറക്കാനാവാത്ത ഒരനുഭമായിരുന്നു.

ഗവർൺമെൻ്റിൻ്റെ ഭാഗമായി ജനുവരിയിൽ ചുമതലയേൽക്കും മുമ്പ് ടെർണർ സെനറ്റ് വെറ്റിംഗ്  പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്.

Advertisement