സിറ്റി വൈഡ് ഫെലോഷിപ്പിൻ്റെ  സമ്മേളനം നടന്നു

സിറ്റി വൈഡ് ഫെലോഷിപ്പിൻ്റെ  സമ്മേളനം  നടന്നു

രാജു തരകൻ

ഗാർലണ്ട് : ഡാളസ് ഫോർത്ത് വോർ ത്ത് ഐക്യവേദിയായ സിറ്റി വൈഡ് ഫെലോഷിപ്പിൻ്റെ  പ്രഥമ സമ്മേളനം ഗാർലണ്ട് കംഫർട്ട് ചർച്ചിൽ നടന്നു. കൺവീനർ പാസ്റ്റർ മാത്യു ശാമുവേലിൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പാസ്റ്റർ മാത്യു വർഗ്ഗീസ് അദ്ധ്യഷത വഹിച്ചു. കംഫർട്ട് സഭാ വിശ്വാസികൾ ഗാനശൂശ്രൂഷയ്ക്ക് നേതൃത്വം നൽകി.

 പാസ്റ്റർ ഫ്രാൻസിസ് സേവ്യർ സ്വാഗതം പറഞ്ഞു. പാസ്റ്റർ തോമസ് മുല്ലക്കൽ സങ്കീർത്തനത്തിൽ നിന്നും സന്ദേശം നല്കി. മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് പാസ്റ്റർ എം.സി. ഏബ്രഹാം നേതൃത്വം നൽകി. പാസ്റ്റർ എം. ജോൺസൺ മുഖ്യ പ്രഭാഷണം നടത്തി. നശിച്ചു പോകുന്ന യുവാക്കളെ സന്മാർഗ്ഗിക പാതയിൽ നയിക്കുവാനുള്ള ഉത്തരവാദിത്വം നമ്മിൽ നിഷിപ്തമാണെന്ന് അദ്ദേഹം    ഓർമ്മിപ്പിച്ചു.

പാസ്റ്റർ ജോൺസൺ /സക്കറിയുടെ പ്രാർത്ഥന ആശീർവാദത്തോടെ യോഗം സമാപിച്ചു. 

തിങ്കൾ മുതൽ ബുധൻവരെയുള്ള ദിവസങ്ങളിൽ രാത്രി ഒൻപത് മണി മുതൽ പത്ത് മണിവരെ ആത്മീയ സന്ദേശങളും പ്രാത്ഥനയും ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കാൻ ഡയൽ ചെയ്യുക: 214 666 6221.

 വിവരങ്ങൾക്ക് : കൺവീനർ പാസ്റ്റർ മാത്യു ശമുവേൽ : 469 258 8118. ടീം അംഗങ്ങൾ: പാസ്റ്റർ ഫ്രാൻസിസ് സേവിയർ: 682 408 0041പാസ്റ്റർ മാത്യൂ വർഗ്ഗീസ്: 214 505 3682പാസ്റ്റർ: എം.സി. ഏബ്രഹാം: 469 473 8227.