ഉടുമ്പൻചോലയിൽ യുവജന ക്യാമ്പ് ഒക്ടോ.22 മുതൽ

ഉടുമ്പൻചോലയിൽ യുവജന ക്യാമ്പ് ഒക്ടോ.22 മുതൽ

വാർത്ത: ഇവാ.ജോർജ്ജ് പി.ജോസ്

ഉടുമ്പൻചോല : ഐപിസി ഉടുമ്പൻചോല ഏരിയ സൺഡേസ്കൂൾ & പിവൈപിഎ  ക്യാമ്പ് AXIOS - 2023 എന്ന പേരിൽ ഒക്ടോ. 22 -24 വരെ പിഎസി അണക്കരയിൽ നടക്കും. വൈസ് പ്രസിഡന്റ് പാസ്റ്റർ.ബിജു എം.ആർ. ഉദ്ഘാടനം നിർവഹിക്കും.

ഇവാ.ജിനു തങ്കച്ചൻ, പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഡോ. ബിനു ആലുംമൂട്ടിൽ എന്നിവർ ക്ലാസുകൾ നയിക്കും. പാസ്റ്റർ ജെയ്സൺ തോമസ് കുട്ടികൾക്കുള്ള ക്ലാസുകൾ നയിക്കും. അലക്സ് കട്ടപ്പന, ബിബിൻ കുമളി എന്നിവർ ഗാനശുശ്രൂഷ നിർവഹിക്കും.

ജനറൽ കൺവീനർമാരായ പാസ്റ്റർ കുര്യൻ തോമസ്, പാസ്റ്റർ ബിജു എം.ആർ, പാസ്റ്റർ ജനാർദ്ദനൻ റ്റി.റ്റി എന്നിവർ നേതൃത്വം നല്കും .

Advertisement