ദേഹത്ത് ഇരുമ്പ് പൈപ്പുകൾ പതിച്ച് തൃശൂരിൽ യുവാവിന് ദാരുണാന്ത്യം
തൃശൂർ: അലക്ഷ്യമായി അമിതഭാരം കയറ്റിയെത്തിയ പിക്കപ്പ് വാനിൽ നിന്നും കെട്ടഴിഞ്ഞ് വീണ ഇരുമ്പ് പൈപ്പുകൾ ദേഹത്ത് പതിച്ച് ബൈക്ക് യാത്രികൻ ഷെറിൻ പി ജോൺ (47) നിര്യാതനായി.
കുട്ടനെല്ലൂർ റീജൻസിക്ലബിനു സമീപം പട്ടത്താനം വീട്ടിൽ പരേതനായ ജോൺ ജോസഫിൻ്റെ (റിട്ട. അസി. കമ്മിഷണർ, റബർ ബോർഡ്) മകനാണ്.
ഓഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ 10 ന് കുട്ടനെല്ലൂരിൽ വച്ചാണ് സംഭവം. ഭക്ഷണം വാങ്ങുന്നതിനായി ബൈക്കിൽ പോകവെയാണ് അപകടം നടന്നത്.
മുന്നിലെ ഓട്ടോറിക്ഷ വെട്ടിത്തിരിക്കുന്നത് കണ്ട് ബൈക്ക് നിർത്തിയപ്പോൾ പിന്നാലെയെത്തിയ പിക്കപ്പ് വാനിൽ നിന്നും ഇരുമ്പ് പൈപ്പുകൾ കെട്ടഴിഞ്ഞ് ഷെറിനും ബൈക്കിനും മുകളിലേക്ക് പതിക്കുകയാണ് ഉണ്ടായത്.
അവിവാഹിതനായ ഷെറിൻ സോഫ്റ്റ് വെയർ എഞ്ചിനിയറും ഗ്രാഫിക് ഡിസൈനറും ആയിരുന്നു. തൃശൂർ ഗ്ലോബൽ റീച്ച് മിഷൻ സഭാംഗമാണ്.
സംസ്‌കാരം ഓഗസ്റ്റ് 23ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1 ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 4 ന് കരിപ്പകുന്ന് ശാലേം ക്രിസ്ത്യൻ സെമിത്തേരിയിൽ.
മാതാവ്: സൂസി ജോൺ. സഹോദരി: ഷീന ടോമി.






