ആധുനിക പെന്തെക്കോസ്തിലെ കുയിൽനാദവും കാക്കക്കരച്ചിലും 

ആധുനിക പെന്തെക്കോസ്തിലെ കുയിൽനാദവും കാക്കക്കരച്ചിലും 

ആധുനിക പെന്തെക്കോസ്തിലെ കുയിൽനാദവും കാക്കക്കരച്ചിലും 

പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ

ളർത്തു പക്ഷികളുടെ ഗണത്തിലില്ലെങ്കിലും മലയാള ഭാഷയുടെ ഗദ്യപദ്യ ശാഖകളിൽ നിറസാന്നിധ്യമായി നിലകൊള്ളുന്ന രണ്ട് പക്ഷികളാണ് കാക്കയും കുയിലും.

മനോഹരവും ഇമ്പവുമായ കൂ.... കൂ....... എന്ന കുയിലിന്റെ പാട്ട് കേൾക്കാൻ ഇഷ്ടമില്ലാത്തവരായി ആരുംതന്നെയില്ല. പാശ്ചാത്യർ വാനമ്പാടിക്ക് (Nightingale) കൊടുക്കുന്ന സ്ഥാനമാണ് കേരളീയർ കുയിലുകൾക്ക് നൽകിയിരിക്കുന്നത്.
  
അതേപോലെതന്നെ പക്ഷികളിൽ ഏറ്റവും ബുദ്ധിശക്തിയുള്ള വർഗ്ഗമാണ് കാക്കകൾ സാമർത്ഥ്യവും ശത്രു ഭയരാഹിത്യവും കൊണ്ട് കാക്കകൾ എത്തിയ സ്ഥലത്തൊക്കെ അവർ സാമ്രാജ്യം സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യൻ കാക്കകളെക്കൊണ്ട് പൊറുതിമുട്ടിയ സൗദി അറേബ്യ കാക്കകളുടെ എണ്ണം നിയന്ത്രിക്കാനുള്ള നടപടികൾ ആരംഭിച്ചത് വളരെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യതിരിക്കുന്നത്.

 കുയിൽ മുട്ടകൾക്ക് അൽപം വലിപ്പം കുറവാണെങ്കിലും നിറത്തിലും ആകൃതിയിലും കാക്കയുടേയും കുയിലിൻ്റെയും മുട്ടകൾക്ക് ഏറെക്കുറെ സമാനതകൾ ഉണ്ട്.

 കുയിലുകൾ മുട്ടയിടാൻ സമയമാകുമ്പോൾ കാക്കക്കൂട്ടിൽ മുട്ടയിടുകയാണ് പതിവ്. ഈ രീതിയിൽ സമർത്ഥമായി പ്രജനപ്രക്രീയ "സറഗസി " (surrogacy) യിലൂടെ പൂർത്തികരിക്കുന്ന കുയിലിൻ്റെ വിരുത് മനുഷ്യർക്ക് ആസ്വാദ്യവുമാണെന്നു മാത്രമല്ല മലയാളി ഇതിനെ "സ്മാർട്ടനസ് " എന്ന ഓമനപ്പേര് നൽകി ആദരിക്കാറുമുണ്ട്.

ജാഗ്രതക്കുറവും, മുട്ടകളിലെ സമാനതകളും  കാരണം കുയിലിൻ്റെ മുട്ടയ്ക്ക് അടയിരുന്നു  വിരിയിച്ച്, കണ്ണു വിരിയുന്നോ ചിറക് മുളയ്ക്കുന്നോയെന്നു നോക്കി
തീറ്റിപ്പോറ്റുന്ന കാക്കയമ്മ, കുഞ്ഞിൻ്റെ കണ്ഠം ഉറയ്ക്കുമ്പോൾ കേൾക്കുന്നത് കാ........ കാ........ എന്നുള്ള  കരച്ചിലിനു പകരം കൂ.......കൂ......... എന്ന കൂവലാണ്. അപ്പോൾ മാത്രമാണ് താൻ കബളിപ്പിക്കപ്പെട്ട വസ്തുത കാക്കയമ്മ തിരിച്ചറിയുന്നതും, കുയിലിൻ കുഞ്ഞിനെ ആട്ടി പായിക്കുന്നതും.

ഇതേപോലെ ദൈവസഭകളിൽ പെന്തെക്കോസ്ത് ഉപദേശങ്ങളാണെന്ന് പൊതു ധാരണവരുത്തി  ദുരുപദേശത്തിൻ്റെ അണ്ഡം നിക്ഷേപിക്കുകയും കാലപ്പഴക്കത്തിൽ കരച്ചിൽ മാറി കൂകുന്ന അവസ്ഥയിലേക്ക് എത്തിക്കുന്ന  ദുരുപദേശകൻമാരേയും അവരുടെ ഉപദേശത്തേയും തിരിച്ചറിയുവാൻ സൂഷ്മത അനിവാര്യമാണ്. 

ആദിമ നൂറ്റാണ്ടിൽ ദൈവസഭയ്ക്ക് സാമ്രാജ്യശക്തികളോടെന്ന പോലെ ദുരുപദേശങ്ങളോടും ശക്തമായി പൊരുതിയാണ് വളരേണ്ടിവന്നതെന്ന് ലേഖനങ്ങൾ നമ്മെ ഗ്രഹിപ്പിക്കുന്നു.  ഇന്നും ദുരുപദേശ തന്ത്രം സാത്താൻ്റെ ശക്തമായ ഒരു ആയുധമാണെന്നുള്ള വസ്തുത നാം വിസ്മരിച്ചു കൂടാ.

കാ........ കാ........ എന്നു കാക്ക കരച്ചലുകൾക്ക് പകരം കൂ.......കൂ......... എന്ന കർണ്ണമാധുര്യമേറിയ കുയിൽനാദത്തിന് താളം പിടിക്കുന്നതിന് മുൻപ് ദേദാഭേദങ്ങളെ വിവേചിച്ചറിയേണ്ടത് ഇന്നിൻ്റെ ആവശ്യമാണ്.