പാസ്റ്റർ തോമസ് ഫിലിപ്പ് വിദ്യാസമ്പന്നരെ വാർത്തെടുക്കുന്നതിൽ ഊന്നൽ നൽകിയ വ്യക്തി: ഡോ. ജെയ്സൺ തോമസ്
പാസ്റ്റർ തോമസ് ഫിലിപ്പ് - ജോർജ് തോമസ് മെമ്മോറിയൽ സ്കോളർഷിപ് പദ്ധതിയ്ക്ക് തുടക്കമായി
പാസ്റ്റർ തോമസ് ഫിലിപ്പിന്റെ സഹധർമ്മിണി മേഴ്‌സി തോമസ്
തിരുവല്ല: സുവിശേഷ മുന്നേറ്റത്തിലെ സൗമ്യനായ നേതാവ് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സ്ഥാപകൻ മണ്മറഞ്ഞ പാസ്റ്റർ തോമസ് ഫിലിപ്പിന്റെയും മൂത്തമകൻ പരേതനായ ജോർജ് തോമസിന്റെയും ഓർമക്കായി അദ്ദേഹത്തിന്റെ കുടുംബം ഗുഡ്‌ന്യൂസുമായി ചേർന്ന് നടപ്പിലാക്കുന്ന പ്രഫഷണൽ സ്കോളർഷിപ് പദ്ധതിയ്ക്ക് തുടക്കമായി. തിരുവല്ല അദ്ദേഹത്തിന്റെ ഭവനത്തോട് ചേർന്നുള്ള ഗോസ്പൽ സെന്റർ പ്രയർ ഹാളിൽ നടന്ന സമ്മേളനത്തിൽ പദ്ധതിയുടെ ഉദ്ഘടനവും വിതരണവും നടന്നു.
ഡോ. ജെയ്സൺ തോമസ്
ഉയർന്ന പഠന നിലവാരം പുലർത്തുന്ന പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന 20 പേർക്കാണ് ആദ്യഘത്തിൽ ഒറ്റത്തവണ സ്കോളർഷിപ് നൽകിയത്. പദ്ധതി ഉത്‌ഘാടനം ഗുഡ്‌ന്യൂസ് പബ്ലിഷർ ടി.എം. മാത്യു നിർവഹിച്ചു. പാസ്റ്റർ തോമസ് ഫിലിപ് ഗുഡ്‌ന്യൂസുമായി പുലർത്തിയിരുന്ന ആത്മാർത്ഥമായ ബന്ധവും പ്രവർത്തന ഓർമകളും ഉദ്‌ഘാടന സന്ദേശത്തിൽ അദ്ദേഹം സ്മരിച്ചു. ഗുഡ്‌ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് അദ്ധ്യക്ഷത വഹിച്ചു.
ജോസഫ് സി. മാത്യു
പാസ്റ്റർ തോമസ് ഫിലിപ്പിന്റെ സഹധർമ്മിണി മേഴ്‌സി തോമസ് പദ്ധതി വിശദ്ധീകരണം നടത്തി. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് എഡ്യൂക്കേഷണൽ ഡയറക്ടറും പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി മുൻ പ്രിൻസിപ്പാളുമായ ഡോ. ജെയ്സൺ തോമസ്, സാമൂഹ്യ പ്രവർത്തകനും പ്രശസ്ത രാഷ്ട്രീയ നിരീക്ഷകനുമായ ജോസഫ് സി. മാത്യു എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. നിരവധി ആതുര സേവന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നതിലും വിദ്യാസമ്പന്നരെ വാർത്തെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു പാസ്റ്റർ തോമസ് ഫിലിപ്പെന്നും ഡോ. ജെയ്സൺ തോമസ് പറഞ്ഞു. ഒട്ടനവധി പേരെ ചേർത്തുനിർത്തുന്നതിനും അനേകരുടെ കണ്ണീരൊപ്പുന്നതിനും മുമ്പിൽ നിന്ന കുടുംബമായിരുന്നു പാസ്റ്റർ തോമസ് ഫിലിപ്പിന്റെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സജി മത്തായി കാതേട്ട്
ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് പ്രസിഡന്റ് പാസ്റ്റർ എൻ.സി. ജോസഫ് പ്രസംഗിച്ചു. ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ചെയ്തുവരുന്ന വിവാഹ സഹായ വിതരണം സമ്മേനത്തിൽ ഗുഡ്‌ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ ഷിബു മുള്ളംകാട്ടിലും, വിദ്യാഭ്യാസ സഹായ വിതരണം മാധ്യമ പ്രവർത്തകൻ പാസ്റ്റർ സി.പി. മോനായിയും നിർവഹിച്ചു.
സന്ദീപ് വിളമ്പുകണ്ടം
പി.വൈ.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇവാ. മോൻസി മാമ്മൻ, ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി അഡ്മിനിട്രേറ്റർ പാസ്റ്റർ സി.ഡി. ഷാജി, യൂണിയൻ ക്രിസ്ത്യൻ വിമൻസ് ഫെല്ലോഷിപ്പിനെ പ്രതിനിധീകരിച്ച് ലില്ലിക്കുട്ടി സാമുവേൽ എന്നിവർ ആശംസ സന്ദേശങ്ങൾ നൽകി. പാസ്റ്റർ അലൻ ജോർജ് ഗാന ശുശ്രൂഷ നിർവഹിക്കുകയും കുടുംബത്തെ പ്രതിനിധീകരിച്ച് നന്ദിയും പറഞ്ഞു. പാസ്റ്റർ ടി.വൈ. ജോൺസൻ പ്രാർത്ഥന നയിച്ചു. പാസ്റ്റർ കെ.കെ. ഫിലിപ്പ് സമാപന പ്രാർത്ഥന നടത്തി.
ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി എക്സിക്യൂട്ടീവ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം സമ്മേളന നടപടി ക്രമങ്ങൾ നിയന്ത്രിച്ചു.
ഷിബു മുള്ളംകാട്ടിൽ
പാസ്റ്റർ എൻ.സി. ജോസഫ്
ഇവാ. മോൻസി മാമ്മൻ
പാസ്റ്റർ സി.പി. മോനായി
പാസ്റ്റർ സി.ഡി. ഷാജി
പാസ്റ്റർ ടി.വൈ. ജോൺസൻ
പാസ്റ്റർ അലൻ ജോർജ്
പാസ്റ്റർ കെ.കെ. ഫിലിപ്പ്
ലില്ലിക്കുട്ടി സാമുവേൽ
QR കോഡ് സ്കാൻ ചെയ്ത് പദ്ധതി ഉദ്‌ഘാടനം വീക്ഷിക്കാം
Advertisement