കനിവോടെ കരുതുമ്പോൾ

കനിവോടെ കരുതുമ്പോൾ

കനിവോടെ കരുതുമ്പോൾ

റ്റി.എം. മാത്യു

യയും കരുണയും സമൂഹത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു ക്രൈസ്‌തവസഭയാണ് പെന്തെക്കോസ്‌തു സഭ. ഒന്നാം നൂറ്റാണ്ടിലെ ക്രൈസ്‌തവ വിശ്വാസികളിൽ നിന്നു സ്വാംശീകരിച്ച ശീലമാണത്. കർത്താവും ശിഷ്യന്മാരും പ്രയോഗിച്ചുകാണിച്ചതുമാണ്. അതിനു യാതൊരു മങ്ങലുമേല്ക്കാതെ തുടരേണ്ടത് എല്ലാ പെന്തെക്കോസ് തുകാരുടെയും ഉത്തരവാദിത്തമാണ്. കേരളത്തിൽ ഈ വിശ്വാസജീവിത ത്തിനു തുടക്കമിട്ട് മാതൃകയായവർ ആരും ധനികരായിരുന്നില്ല. അവർ തങ്ങളുടെ വിഭവങ്ങൾ അർഹരായവരുമായി പങ്കുവയ്ക്കുന്നവരായിരുന്നു. യാതൊരു വിഭാഗീയ ചിന്തയുമില്ലാതെ, കുലവും ജാതിയും നോക്കാതെ അക്ഷരാർഥത്തിൽ ഏകോദരസഹോ ദരങ്ങളെപ്പോലെ പരസ്പ‌രം സഹ കരിച്ചു ജീവിച്ചവരായിരുന്നു. അന്ന് അവരെ ദയയും കരുണയും സ്നേഹവും ന്യായവുമൊന്നും ആരും പഠിപ്പിക്കേണ്ടതില്ലായിരുന്നു. അവർ പഠിച്ചത് കർത്താവിൽനിന്നായിരുന്നു. 

ദയയും കരുണയും അവരുടെ ജീവരക്തത്തിൽ അലിഞ്ഞുചേർന്നതായിരുന്നു. എന്തുകൊണ്ട് പെന്തെക്കോസ്‌തുകാർ ഇപ്പോൾ ധനശേഷിയുള്ളവരായി മാറി എന്നതിന്റെ കാരണം തേടിച്ചെല്ലുമ്പോൾ അറബി നാടുകളിലെ ജോലിയിൽ നിന്നു ലഭിച്ച പണം പ്രധാന സ്രോതസ്സായിരുന്നുവെന്നു കാണാം. അത് ഒരു കുടുംബത്തിൽ മാത്രമായി ഒതുങ്ങി നിന്നില്ല എന്നതും ശ്രദ്ധേയമാണ്. സ്നേഹസമ്പന്നരായ ആദ്യകാല വിശ്വാസികൾ കാണിച്ച ദയയുടെയും കരുതലിന്റെയും നേർ സാക്ഷ്യമാണത്. ഒരു കുടുംബത്തിലെ ഒരാൾ 'പേർഷ്യയിൽ' പോയാൽ ചുറ്റുവട്ടത്ത് കഷ്ടപ്പെടുന്ന പലവീടുകളിലെയും പ്രിയപ്പെട്ടവരെ അവിടെ അവസരം കണ്ടെത്തി ഇന്നത്തെപ്പോലെ ഇടനിലക്കാരോ കമ്മീഷൻ ഏജൻ്റുമാരോ ഇല്ലാതെ കൂട്ടിക്കൊണ്ടുപോകുമായിരുന്നു. മധ്യ തിരുവിതാംകൂറിലെ മിക്ക പ്രദേശങ്ങളിലും അതു ദയയിലും കരുണയിലുമാണ് നടന്നിരുന്നത്. അവിടെയാണ് പരിശുദ്ധാത്മാവിന്റെ ഫലം വിളങ്ങിയിരുന്നത്. കാലംമാറി, ഇതു മാത്രമല്ല, അതുപോലെയുള്ള മറ്റുപല നല്ല ശീലങ്ങളും നഷ്ടമായി. ആത്മാ വിന്റെ വിശിഷ്ടഫലങ്ങൾ കൈമോ ശം വന്നു ഫലശൂന്യരായിതീർന്നു. അതോടൊപ്പം പണ്ടത്തെപ്പോലുള്ള ജോലിസാധ്യതകളും അവസരങ്ങളും കുറഞ്ഞു.

എന്താണു ദയ? കരുണരസം, കനിവ് എന്നാണ് ശബ്ദതാരാവലിയി ലെ രണ്ട് അർഥങ്ങൾ. വേദപുസ്‌തക അർഥപ്രകാരം ദയ, കരുണ ഈ പദങ്ങൾ യോജിച്ചുനിൽക്കുന്നവയാണ്. ദയയുടെ അടുത്തപടിയാണ് കരുണ. ദൈവത്തിന്റെ അസ്തിത്വത്തിന്റെ പ്രധാനഘടകമാണു ദയ. അവിടുന്ന് ദീർഘക്ഷമയും മഹാദയയുമുള്ളവനാ ണ്. ദൈവത്തിനു മനുഷ്യവർഗ 1: ത്തോടു തോന്നിയ ദയയാണ് യേശുവിനെ പാപപരിഹാര ബലിയായി നൽകുക വഴി പിതാവ് കാണിച്ചത്. ദൈവം നമ്മോടുകാണിച്ച ദയയ്ക്ക് നന്ദിയുള്ളവരായി ജീവിക്കാൻ വചനം നമ്മോട് ആവശ്യപ്പെടുന്നു.

കുടുംബങ്ങൾക്കിടയിലെ സാമ്പത്തിക അന്തരം പോലുള്ള ഇത്തരം വിഷയങ്ങളിൽ സഭാനേതൃത്വം തീരുമാനങ്ങളെടുത്ത് നിർദ്ദേശങ്ങൾ നൽക ണമെന്നും ഓരോ പ്രാദേശിക സഭയിലും ഇതിനായി കൂട്ടായ്‌മകളും ജന കീയ സംരംഭങ്ങളും തുടങ്ങിയാൽ സാധാരണക്കാർക്ക് തൊഴിൽ അവസരം ഉണ്ടാകുമെന്നുമുള്ള നിർദ്ദേശം ഞങ്ങൾ മുന്നോട്ടു വയ്ക്കുന്നു; ചെറുകിട ഉല്പാദന, വിതരണരംഗത്തും കൃഷിയിലും ഇപ്രകാരമുള്ള കൂട്ടായ്മക്ക് സാധ്യത നിലനിൽക്കുന്നുണ്ട്. സഭാനേതൃത്വം അപ്പൊസ്ത‌ലിക മാതൃക യിൽ ചൂഷണരഹിത രീതിയിൽ അവരെ സഹായിക്കാൻ മുന്നോട്ടുവരേണ്ടതു കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ആദിമകാലത്തെ കൂട്ടായ്മയുടെയും പങ്കുവയ്ക്കലിൻ്റെയും അനുഭവങ്ങളിലേക്ക് സഭ മടങ്ങി പോകേണ്ടിയിരി ക്കുന്നു. അങ്ങനെ മാതൃകാപൂർണമായ ഒരു ക്രൈസ്‌തവജീവിതത്തിനായി നമുക്ക് ദൈവസന്നിധിയിൽ കൈകോർക്കാം. ഇന്നത്തെ ലോകത്തിന്റെ ആർത്തിസംസ്ക‌ാരത്തിനു പകരം ആത്മാവിൻ്റെ സംസ്‌കാരം പ്രകടിപ്പിക്കാ നും അതു പ്രസംഗിക്കാനും പരിശുദ്ധാത്മപ്രേരിതർക്കായി പ്രാർഥിക്കാം.

വിദേശത്തുള്ള സഭകളും സഹോദരന്മാരും മറ്റുള്ളവരോട് ദയയും ക രുണയും സഹാനുഭൂതിയും കാണിച്ചതു മൂലം കഴിഞ്ഞ നാലു പതിറ്റാണ്ടു കാലത്തിനിടയിൽ ഗുഡ്‌ന്യൂസിലൂടെ മൂവായിരത്തിലേറെ ഭവനങ്ങളാണ് പണിതു നൽകാൻ ഇടയായത്.

Advertisemen