ശാരോന്‍ ചെങ്കുളം സെക്ഷന്‍ കണ്‍വെന്‍ഷന്‍ മെയ് 16 മുതൽ

ശാരോന്‍ ചെങ്കുളം സെക്ഷന്‍ കണ്‍വെന്‍ഷന്‍ മെയ് 16 മുതൽ

ബൈജു പനയ്ക്കോട്

 കൊട്ടാരക്കര : ശാരോന്‍ ഫെലോഷിപ്പ് ചർച്ച് ചെങ്കുളം സെക്ഷന്‍ കണ്‍വെന്‍ഷന്‍ മെയ് 16 മുതൽ 18 ശനി വരെ ചെങ്കുളം വെസ്റ്റ് സഭയുടെ ആഭിമുഖ്യത്തില്‍ തേക്കിന്‍കാട് ജംഗ്ഷനു സമീപമുള്ള ചെങ്കുളം സ്പോര്‍ട്സ് ക്ലബ് ഗ്രൗണ്ടിൽ നടക്കും. 

ചാത്തന്നൂര്‍ സെന്റർ പാസ്റ്റര്‍ ഡി. ഫിലിപ്പ് ഉദ്ഘാടനം നിര്‍വ്വഹിക്കും. പാസ്റ്റര്‍മാരായ ഫിന്നി ജേക്കബ്, വി. ജെ. തോമസ്, സജു ചാത്തന്നൂര്‍, ലൗസന്‍ ഐസക് എന്നിവർ പ്രസംഗിക്കും. കൊട്ടാരക്കര ഹെവന്‍ലി ബീറ്റ്സ് സംഗീത ശുശ്രൂഷ നിര്‍വ്വഹിക്കും. ശനിയാഴ്ച രാവിലെ സ്നാനശുശ്രൂഷയും സെക്ഷന്‍ മാസയോഗവും കണ്‍വെന്‍ഷനോട് അനുബന്ധിച്ച് നടക്കും. 

ഹെവന്‍ലി ബീറ്റ്സ് ലൈവ് മീഡിയയില്‍ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. സെക്ഷന്‍ പാസ്റ്റര്‍ ബിനോ യോഹന്നാന്‍ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

വിവരങ്ങള്‍ക്ക്: 9022461749, 9495336764.