ഐപിസി നേര്യമംഗലം സെന്റർ പിവൈപിഎ ക്യാമ്പിനു നാളെ തുടക്കം
അഡ്വ.ജോൺസൺ പള്ളിക്കുന്നേൽ
പെരുമ്പാവൂർ: ഐപിസി. നേര്യമംഗലം സെന്റർ പിവൈപിഎയുടെ യുവജന ക്യാമ്പ് ഓഗ.23-25 വരെ കീഴില്ലം ഇവാഞ്ചലിക്കൽ റീട്രീറ്റ് സെന്ററിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി മാത്യു ഉദ്ഘാടനം നിർവഹിക്കും. പിവൈപിഎ സെന്റർ പ്രസിഡന്റ് പാസ്റ്റർ ഫിജോ ഫ്രാൻസിസ് അധ്യക്ഷത വഹിക്കും.
'സമയം വീണ്ടെടുക്കുക' (Redeem the time) എന്നതാണ് ചിന്താവിഷയം. വിവിധ സമ്മേളനങ്ങളിലും ക്ലാസുകളിലും പാസ്റ്റർ ഉമ്മൻ പി. ക്ലമന്റ്സൺ, പാസ്റ്റർ ബിനു വടശ്ശേരിക്കര, പാസ്റ്റർ മാത്യു വർഗ്ഗീസ്, ഇവാ. പി.സി.ജിബു, ഷാർലെറ്റ് പി. മാത്യു എന്നിവർ പ്രസംഗിക്കും.
ഗാനശുശ്രൂഷകൾക്ക് പാസ്റ്റർ സോജൻ സി.എസ്., ജീസൺ ജോർജ്ജ് എന്നിവർ നേതൃത്വം നൽകും.
ഓഗസ്റ്റ് 25-ന് ഉച്ചയ്ക്ക് 1 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഐപിസി. കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളും സെന്റർ എക്സിക്യൂട്ടീവ് ഭാരവാഹികളും പങ്കെടുക്കും. എറണാകുളം, ഇടുക്കി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന സെന്ററിലെ 21 സഭകളിൽ നിന്നുള്ള പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
പി.വൈ.പി.എ. സെക്രട്ടറി ഇവാ. ജെയ്സൺ സാബു, ട്രഷറർ ജോബ് പി. ഏലിയാസ്, പബ്ലിസിറ്റി കൺവീനർ ബിബിൻ ബിജു എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.






