പാസ്റ്റർ സി പി രാജു അലഹബാദ് ഡിസ്ട്രിക്റ്റ് സുപ്രണ്ട്


പാസ്റ്റർ സി പി രാജു അലഹബാദ് ഡിസ്ട്രിക്റ്റ് സുപ്രണ്ട്

ലെക്ക്നോ : ഏ.ജി നോർത്തേൻ ഡിസ്ട്രിക്റ്റ് കൌൺസിൻ്റെ (ഏജി എൻഐ) അടുത്ത രണ്ടു വർഷത്തെക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. പാസ്റ്റർ സി പി രാജു  (സൂപ്രണ്ട്), പാസ്റ്റർ സാം എബ്രഹാം (അസിസ്റ്റന്റ് സൂപ്രണ്ട്), പാസ്റ്റർ ഷിബു എബ്രഹാം (സെക്രട്ടറി), പാസ്റ്റർ ജോർജ് മാസിഹ് (ട്രഷറർ), പാസ്റ്റർ സജു നിക്കോളാസ് (മെമ്പർ) എന്നിവരാണ് ഭാരവാഹികൾ.

ലക്നൗ ലൈഫ് സ്പ്രിംഗ് ഏ ജി ചർച്ചിൽ നടന്ന പതിനാറാമത് കോൺഫറൻസിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇരുന്നൂറ്റി അമ്പത് പേർ പങ്കെടുത്തു. പാസ്റ്റർ വിൻസെന്റ് പോൾ സന്ദേശം നൽകി. പാസ്റ്റർ സോളോമൻ കിങ്‌സ് തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് മേൽനോട്ടം വഹിച്ചു.