ബ്ലെസ്സ് തെക്കേമല മുറ്റത്ത് കൺവെൻഷൻ നവം. 27 മുതൽ
വാർത്ത: പാസ്റ്റർ ഷിബുജോൺ ഗുഡ്ന്യൂസ് ലേഖകൻ
കോഴഞ്ചേരി: കോഴഞ്ചേരി ബഥേൽ ഏജി ചർച്ചും പാസ്റ്റർ ഷാജി മാത്യു ഇടമൺ നയിക്കുന്ന ഗ്രേറ്റ് വിഷനും സംയുക്തമായി നടത്തുന്ന ബ്ലെസ്സ് തെക്കേമല മുറ്റത്ത് കൺവെൻഷൻ കിഴക്കേ വെങ്ങാലിൽ ബഥേൽ ഹൗസ് തെക്കേമല ഭവനങ്കണത്തിൽ (തെക്കേമല തോംസൺ ബേക്കറിയ്ക്ക് പുറക് വശം) നവംബർ 27 വെള്ളി, 28 ശനി, ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും. 27 ന് ഏജി കോഴഞ്ചേരി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പി എസ് മാത്യു ഉൽഘാടനം ചെയ്യും. പാസ്റ്റർ ഷാജി ഇടമൺ പ്രസംഗിക്കും. ഗ്രേറ്റ് വിഷൻ ക്വൊയർ ഗാന ശുശ്രൂഷ നിർവഹിക്കും. കോഴഞ്ചേരി ഏജി സഭാ പാസ്റ്റർ ലാലു പാപ്പച്ചൻ നേതൃത്വം നൽകും.
വിവരങ്ങൾക്ക്: ബിജു മാത്യു :+91 94474 62380, ഏബ്രഹാം ഡാനിയേൽ: +9156560 19770



