പാസ്റ്റർ ഡോ.ടി.വത്സൻ അബ്രഹാമിന്റെ അനുസ്മരണ സമ്മേളനം നവം. 29 ന്


പാസ്റ്റർ ഡോ.ടി.വത്സൻ അബ്രഹാമിന്റെ അനുസ്മരണ സമ്മേളനം നവം. 29 ന്

ഒക്കലഹോമ: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട റവ.ഡോ.ടി.വത്സൻ എബ്രഹാമിന്റെ ജീവിതവും ശുശ്രൂഷയും സഭയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകളും അനുസ്മരിക്കുന്നതിനായി ഒക്കലഹോമയിലുള്ള വിവിധ ഐപിസി സഭകൾ സംയുക്തമായി നവംബർ 29 ന് ഞായറാഴ്ച വൈകിട്ട് 6.30 ന് ഐപിസി  ഹെബ്രോൻ സഭ, ഒക്കലഹോമയിൽ അനുസ്മരണ സമ്മേളനം നടക്കും.

1952–2026 കാലഘട്ടത്തിൽ സഭാ ശുശ്രൂഷയിലും നേതൃത്വരംഗത്തും പ്രവർത്തിച്ച റവ.ഡോ. ടി.വത്സൻ എബ്രഹാമിന്റെ ജീവിതവും ശുശ്രൂഷയും അനുസ്മരണ സമ്മേളനത്തിൽ പ്രത്യേകമായി സ്മരിക്കും. ദൈവസഭയ്ക്കും ദൈവരാജ്യത്തിനും അദ്ദേഹം നൽകിയ വിലപ്പെട്ട സംഭാവനകളെയും സമർപ്പിത ജീവിതത്തെയും ശുശ്രൂഷയെയും നന്ദിയോടെ അനുസ്മരിക്കുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാ ദൈവദാസന്മാരെയും വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

 

.