സി.ഇ.എം. പഠന സഹായ വിതരണം

സി.ഇ.എം. പഠന സഹായ വിതരണം

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ യുവജന വിഭാഗമായ സി.ഇ.എം ൻ്റെ നേതൃത്വത്തിൽ 'കരുണയിൻകരം' പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാഗ്, നോട്ടുബുക്കുകൾ, വാട്ടർബോട്ടിൽ, ലഞ്ച് ബോക്സ്, പെൻസിൽ.ബോക്സ്, നെയിംസ്ലിപ്പ്, കുട എന്നിവയടങ്ങിയ കിറ്റാണ് കുഞ്ഞുങ്ങൾക്ക് നൽകിയത്. ശാരോൻ ഫെലോഷിപ്പിൻ്റെ കേരളത്തിലെ 18 റീജിയനുകളിൽ നിന്നായി 550 കുഞ്ഞുങ്ങൾക്കും അതോടൊപ്പം കണ്ണൂർ കിളിയന്തറ ഓർഫനേജിലുള്ള കുഞ്ഞുങ്ങൾക്കും ഈ സഹായങ്ങൾ നൽകി. എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ന്യൂയോർക്ക്, SFC ദോഹ-ഖത്തർ, SFC ബെഹ്റിൻ, C.E.M UAE Region, SFC ദുബായ്, SFC ഷാർജ, SFC എബനേസർ കുവൈറ്റ്, SFC ചിക്കാഗോ കൂടാതെ മറ്റനേകം സി.ഇ.എം. സഹകാരികളുടെയും സഹായം കൊണ്ടാണ് ഇത്രയും വിദ്യാഭ്യാസ സഹായം പൂർത്തീകരിപ്പാൻ കഴിഞ്ഞത് എന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisement