സ്വന്തം കൈപ്പടയിൽ ബൈബിൾ പകർത്തിയെഴുതി ചിന്നമ്മ ഫിലിപ്പ്

സ്വന്തം കൈപ്പടയിൽ ബൈബിൾ പകർത്തിയെഴുതി ചിന്നമ്മ ഫിലിപ്പ്

സ്വന്തം കൈപ്പടയിൽ ബൈബിൾ പകർത്തിയെഴുതി ചിന്നമ്മ ഫിലിപ്പ്

ടോണി ഡി. ചെവ്വൂക്കാരൻ 

വിശുദ്ധ വേദപുസ്തകം പൂർണ്ണമായും കൈകൊണ്ട് പകർത്തിയെഴുതാൻ ചിന്നമ്മ ഫിലിപ്പിന് പ്രായം 72 ഒരു തടസ്സമായില്ല. പ്രായത്തിന്റെ പരിമിതികളെ ദൈവകൃപകൊണ്ട് മറികടന്ന മാതാവ് 9 മാസംകൊണ്ട് ബൈബിൾ മുഴുവനായും പകർത്തിയെഴുതി. ഓരോ ദിവസവും ശരാശരി അഞ്ചു മണിക്കൂർ സമയമാണ് മഹത്തായ ഈ ഉദ്യമത്തിനുവേണ്ടി മാറ്റിവച്ചത്. കഠിന പ്രയക്നവും ആഴമേറിയ ആത്മ സർപ്പണവുംകൊണ്ട് ഹൃദയാഭിലാഷം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് ചിന്നമ്മ. വലുപ്പമുള്ള നോട്ടുബുക്കിന്റെ പേജുകളാണ് ബൈബിൾ പകർത്തിയെഴുതാൻ ഉപയോഗിച്ചത്. 160 പേജുള്ള 8 നോട്ടുപുസ്തകവും 25 പേനകളും ഇതിനായി ഉപയോഗിച്ചു. 266 പേജുകളിൽ പുതിയനിയമവും, 902 പേജുകളിൽ പഴയനിയമവും പൂർത്തിയായി.

അങ്കമാലി ഇടച്ചേരിയിൽ പരേതനായ ഇ.വി. ഫിലിപ്പിന്റെ ഭാര്യയായ ചിന്നമ്മ, തൃശൂർ മണ്ണുത്തിക്കടുത്ത് വെട്ടിക്കലിലാണ് താമസം. വാളംകോട്ട് കുടുംബാംഗമാണ്. അസാധ്യമെന്നു കരുതിയതിനെ ദൈവാശ്രയത്താൽ സാധ്യമാക്കിയ ചിന്നമ്മ തനിക്കുണ്ടായ അനുഭവം ഗുഡ്ന്യൂസുമായി പങ്കുവെച്ചു. തുടർച്ചയായി അഞ്ചു മണിക്കൂർ എഴുതാൻ ഇരുന്നിട്ട് ശാരീരികമായ പ്രയാസങ്ങളൊന്നും എനിക്ക് അനുഭവപ്പെട്ടില്ല. മാത്രമല്ല ബൈബിളിലെ ഓരോ വരികളും പകർത്തിയെഴുതുമ്പോൾ വായിക്കുന്നതിനെക്കാൾ എളുപ്പത്തിൽ ഹൃദയത്തിൽ പതിഞ്ഞു. കോവിഡ്കാലത്ത് പത്രക്കടലാസുകൊണ്ട് പൂക്കളും അലങ്കാരവസ്തുക്കളും നിർമ്മിച്ച് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ ചിന്നമ്മ ഫിലിപ്പ്, കേരള ഗവ. ആരോഗ്യവകുപ്പിൽ ഉദ്യോസ്ഥനായ ഐപിസി മുല്ലക്കര സഭാംഗം മനോജ് എഹാമിന്റെ മാതാവാണ്.

Advertisement