ചൂരൽമല പുനരധിവാസം -  ഗുഡ്ന്യൂസ് നിർമ്മിക്കുന്ന വീടുകൾ: ജില്ലാ കളക്ടറുമായി ചർച്ച നടത്തി

ചൂരൽമല പുനരധിവാസം -  ഗുഡ്ന്യൂസ് നിർമ്മിക്കുന്ന വീടുകൾ: ജില്ലാ കളക്ടറുമായി ചർച്ച നടത്തി

കൽപ്പറ്റ: വയനാട് ചൂരൽമലയിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള  പുനരധിവാസത്തിൻ്റെ ഭാഗമായി ഗുഡ്ന്യൂസ് അഞ്ച് വീടുകൾ നിർമ്മിച്ച് നൽകുമെന്ന വാഗ്ദാനക്കത്ത് , ദുരന്തം നടന്ന് നാലാം ദിവസം മന്ത്രി ഒ. ആർ കേളുവിൻ്റെ  സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ  IAS ന് ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ടും, ചാരിറ്റബിൾ സൊസെറ്റി എക്സിക്യൂട്ടീവ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടവും ചേർന്ന്  കൈമാറിയിരുന്നു. ഇത്  സംബന്ധിച്ച്  ഗുഡ്ന്യൂസ് പ്രമോഷണൽ സെക്രട്ടറി കെ.ജെ. ജോബ്   ജില്ലാ കളക്ടറുമായി  ഇന്ന് ചർച്ച നടത്തി.  

ചർച്ച  നടത്തിയശേഷം ജില്ലാകളക്ടറോടൊപ്പം ഗുഡ്ന്യൂസ്  പ്രമോഷണൽ സിക്രട്ടറി കെ.ജെ. ജോബ്

ഗവർൺമെൻ്റ് ഏറ്റെടുത്ത സ്ഥലം താമസിയാതെ തന്നെ വീടു നിർമ്മാണത്തിന്  അനുവദിക്കുമെന്നും അനുവദിച്ചാലുടൻ ഗവൺമെന്റ് നോംസ് അനുസരിച്ച് പണികൾ പൂർത്തീകരിച്ച് വീടുകൾ  ഗവർമെൻ്റിന് തിരികെ നൽകാൻ ആവുമെന്നും അത് ദുരന്തബാധിതർക്ക് ഏല്പിക്കുമെന്നും  കളക്ടർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്  താമസിയാതെതന്നെ യോഗം വിളിക്കുമെന്നും അറിയിച്ചു.

ദുരന്തം നടന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ ഗുഡ്‌ന്യൂസ് ടീം സ്ഥലം സന്ദർശിക്കുകയും, ആഗ. 2ന് വയനാട് കളക്ട്രേറ്റിൽ സംസ്ഥാന മന്ത്രി ഒ.ആർ. കേളു, വയനാട് ജില്ലാ കളക്ടർ  ഡി.ആർ.മേഘശ്രീ I.A.S എന്നിവരുമായി കൂടികാഴ്ചയും നടത്തിയിരുന്നു. ഗുഡ്ന്യൂസിൻ്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തിയ ശേഷം ഉരുൾപൊട്ടലിൽ ഭവനം നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് ഗുഡ്ന്യൂസ് ഭവനം നൽകാനും മറ്റിതര ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനും സന്നദ്ധമാണെന്നുള്ള ഉറപ്പു രേഖാമൂലം കൊടുത്തിരുന്നു.

ആഗ. 2ന്, ദുരന്തത്തിൽപ്പെട്ടവർക്ക് അഞ്ച് വീടുകൾ നിർമ്മിച്ചുനൽകുമെന്ന ഗുഡ്‌ന്യൂസിന്റെ ഉറപ്പ് രേഖാമൂലം ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ I.A.S ന് സജി മത്തായി കാതേട്ട്  കൈമാറുന്നു മന്ത്രി ഓ.ആർ. കേളു, കെ.ജെ. ജോബ് എന്നിവർ സമീപം

ഗുഡ്‌ന്യൂസ് നടപ്പിലാക്കുവാൻ ആഗ്രഹിക്കുന്ന വിവിധ ദുരിതാശ്വാസ പദ്ധതികളുടെ വിശദാംശങ്ങൾ ആഗ. 2ന്, സജി മത്തായി കാതേട്ട്, സന്ദീപ് വിളമ്പുകണ്ടം എന്നിവർ  മന്ത്രിയ്ക്ക് കൈമാറിയിരുന്നു

I.C.P.F ൻ്റെചുമതലയിൽ ഡോ. കെ. മുരളീധറിൻ്റെ നേതൃത്വത്തിൽ ചൂരൽമല അടക്കം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ജില്ലാ കളക്ടറുടെയും ഡി.എം. ഒ യുടെയും അനുവാദത്തോടെ ആയിരത്തിഅഞ്ഞൂറിലധികം രോഗികൾക്ക് മരുന്നകളടക്കം സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിരുന്നു. നല്ല നിലയിൽ ക്യാമ്പുകൾ നടന്നതിനെക്കുറിച്ചും സംസാരിച്ചപ്പോൾ അഭിനന്ദിക്കാനും കളക്ടർ മറന്നില്ല. കർശന നിയന്ത്രണമുള്ള ചൂരൽമലയിലെ ക്യാമ്പിൻ്റെ അനുവാദത്തിനായി ഒന്നിലധികം പ്രാവശ്യം കളക്ടറെ നേരിൽ കണ്ടിരുന്നു.

Advertisement