അമ്പൻകോട് ഐപിസി സിയോൻ ആലയസമർപ്പണം മെയ്‌ 23ന്

അമ്പൻകോട് ഐപിസി സിയോൻ ആലയസമർപ്പണം മെയ്‌ 23ന്

തിരുവനന്തപുരം: മലയിൻകീഴ്, അന്തിയൂർക്കോണം, അമ്പൻകോട് ഐപിസി സിയോൻ ചർച്ചിന് വേണ്ടി പണികഴിപ്പിച്ച പുതിയ ആരാധന ആലയത്തിന്റെ സമർപ്പണം മെയ്‌ 23 നു രാവിലെ 9:30ന് ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെസി തോമസ് നിർവഹിക്കും.പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും.ഐപിസി ഒറ്റശേഖരമംഗലം ഏരിയ പ്രസിഡന്റ്‌ പാസ്റ്റർ പി.എസ്. പ്രിൻസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ റിജു ആർ.വി. ഇവിടെ ശുശ്രുഷിക്കുന്നു. അന്നേ ദിവസം വൈകിട്ടു 5 മുതൽ ക്രിസ്തീയ സംഗീത സായാഹ്നം ഉണ്ടായിരിക്കും. വിവരങ്ങൾക് -9048818278.

Advertisement