ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മാനന്തവാടിയിലും ബത്തേരിയിലും ആരാധനാലയങ്ങൾ പണികഴിപ്പിച്ചു; ഏപ്രിൽ 13 നാളെ സമർപ്പണം 

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മാനന്തവാടിയിലും ബത്തേരിയിലും ആരാധനാലയങ്ങൾ പണികഴിപ്പിച്ചു; ഏപ്രിൽ 13 നാളെ സമർപ്പണം 

മാനന്തവാടി: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ സുൽത്താൻ ബത്തേരി (പുത്തൻകുന്ന്) ചർച്ചിന് വേണ്ടി പണികഴിപ്പിച്ച ആലയത്തിന്റെ സമർപ്പണം ഏപ്രിൽ 13 ന് ശനിയാഴ്ച രാവിലെ 9.30 നും മാനന്തവാടി ടൗൺ ചർച്ചിന് വേണ്ടി പണികഴിപ്പിച്ച ആലയത്തിന്റെ ഉദ്ഘാടനം വൈകിട്ട് 3.30നും നടക്കും. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി തോമസ് ഉത്‌ഘാടനം നിർവഹിക്കും. സോണൽ ഡയറക്ടർ പാസ്റ്റർ ബിനു പി. ജോർജ്, സെന്റെർ ശുശ്രൂഷകൻ പാസ്റ്റർ സി.ഐ തോമസ് എന്നിവർ വിവിധ ശുശ്രൂഷകൾ നിർവ്വഹിക്കും.

സു. ബത്തേരിയിൽ പണികഴിപ്പിച്ച ആലയം 

സു.ബത്തേരി ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ സഭയുടെ പ്രവർത്തനങ്ങൾക്ക് വയനാട് സെന്റെർ ശുശ്രൂഷകൻ പാസ്റ്റർ സി.ഐ തോമസ് നേതൃത്വം നൽകി വരുന്നു.

22 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച മാനന്തവാടി ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യയുടെ പ്രവർത്തനം 2009 മുതൽ പൂർണമായും ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ ഭാഗമായി.  പാസ്റ്റർ ഇ.ടി ജോബിയാണ് ശുശ്രൂഷകൻ

Advertisement