ഐപിസി ബെംഗളുരു സെന്റർ വൺ വാർഷിക കൺവൻഷന് അനുഗ്രഹീത സമാപ്തി

ഐപിസി ബെംഗളുരു സെന്റർ വൺ വാർഷിക കൺവൻഷന് അനുഗ്രഹീത സമാപ്തി
സമാപന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടിയും സെൻ്റർ വൺ പ്രസിഡൻ്റുമായ പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് പ്രസംഗിക്കുന്നു.

വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു

ബെംഗളുരു: പരിശുദ്ധാത്മാവിൻ്റെ ശക്തിയിൽ സുവിശേഷവൽക്കരണത്തിനും ദൈവീക നന്മകൾ പ്രാപിക്കാനും സഭ പ്രാപ്തരാകണമെന്ന് പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ ) പ്രസ്താവിച്ചു. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 18-മത് വാർഷിക കൺവൻഷൻ സമാപനദിന സംയുക്ത ആരാധനയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ സംയുക്ത ആരാധനയ്ക്കും തിരുവത്താഴ ശുശ്രൂഷയ്ക്കും സംസ്ഥാന സെക്രട്ടറിയും സെൻ്റർ വൺ പ്രസിഡൻ്റുമായ പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് നേതൃത്വം നൽകി.
സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്.ജോസഫും   പ്രസംഗിച്ചു. പാസ്റ്റർ ജോർജ് ഏബ്രഹാം അധ്യക്ഷനായിരുന്നു. 

പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ ) പ്രസംഗിക്കുന്നു

ഡിസ്ട്രിക്റ്റ് ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. സെപ്റ്റംബർ 26 മുതൽ നടന്ന കൺവെൻഷനിൽ  ഉപവാസ പ്രാർഥന,  സോദരി സമാജം സമ്മേളനം, സൺഡെസ്കൂൾ പി.വൈ.പി.എ വാർഷിക സമ്മേളനം  എന്നിവ നടത്തി. ബെംഗളുരു സെന്റർ വൺ ഐ പി സി യുടെ കീഴിലുള്ള 23 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും  സംയുക്ത ആരാധനയിലും  തിരുവത്താഴ ശുശ്രൂഷയിലും പങ്കെടുത്തു.  

പാസ്റ്റർ ജോർജ് ഏബ്രഹാം ( ജനറൽ കൺവീനർ), പാസ്റ്റർമാരായ സജി ചക്കുംചിറ, ഡി.സൈറസ് (ജോയിൻ്റ് കൺവീനേഴ്സ്),  പാസ്റ്റർ ജേക്കബ് ഫിലിപ്പ് (പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകി.

Advertisement

Advertisement