മയ്യനാട് കാക്കോട്ടുമൂല കോടിയിൽ ബൈബിൾ കൺവൻഷൻ
കൊല്ലം : മയ്യനാട് കാക്കോട്ടുമൂല കോടിയിൽ കുന്നത്ത് ഏദൻഗാർഡൻസിൽ പരവൂർ കായലിന് സമീപം ഡിസംബർ 26 - 29 വരെ ബൈബിൾ കൺവൻഷൻ നടക്കും. 26ന് പാസ്റ്റർ. സിജി ജോണിന്റ അധ്യക്ഷതയിൽ പാസ്റ്റർ. അജി കെ. ജോൺ ഉൽഘാടനം ചെയ്യും.
ആരംഭ ദിവസം പകലും രാത്രി യോഗത്തിലും ബ്രദർ സുരേഷ് ബാബു കാട്ടാക്കട പ്രസംഗിക്കും. തുടർന്നുള്ള യോഗങ്ങളിൽ പാസ്റ്റർമാരായ അനീഷ് കാവാലം, സിജി ചാക്കോ, റ്റിജോ സോളമൻ , ഡോ. ഐസക് വി. മാത്യു എന്നിവർ പ്രസംഗിക്കും. ഗ്രേസൺ പീറ്ററും ഫേബാ ലിജോയും സംഗീത ശുശ്രൂഷ നയിക്കും. 29ന് ഞായറാഴ്ച സംയുക്ത സഭാരാധനയോടും കർത്തൃമേശയോടു കൂടി സമാപിക്കും.
കൺവൻഷൻ ഗ്രൗണ്ടിൽ ഗുഡ്ന്യൂസ് സ്റ്റാൾ പ്രവർത്തിക്കുന്നതാണ്.
പാസ്റ്റർ. എബ്രഹാം കോശി (ഗുഡ്ന്യൂസ്റിപ്പോർട്ടർ): 9745986284.