പ്രകൃതി നമുക്കുള്ളത്

പ്രകൃതി നമുക്കുള്ളത്

കവർ സ്റ്റോറി 

പ്രകൃതി നമുക്കുള്ളത്

ശാസ്ത്ര, സാങ്കേതിക മു ന്നേറ്റത്തിൽ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെതിരെ ആഗോളവ്യാപകമാ യി ക്രൈസ്ത സഭകളും പ്രകൃതി സ്നേഹികളും മുറവിളികൂട്ടുകയാണ്. പെന്തെക്കോസ്തു സമൂഹം ഇക്കാര്യത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കുന്നുണ്ടോ എന്നറിയില്ല. കുറഞ്ഞപക്ഷം നമ്മുടെ ഭവനങ്ങളിലും പൊതുപരിപാടികളിലെങ്കിലും പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം കുറയ്ക്കാൻ ശ്രമം നടത്തേണ്ടതാണ്. 

രങ്ങൾ വെട്ടിയും വയലുകൾ മണ്ണിട്ടുയർത്തിയും നീരൊഴുക്കുകൾ തടഞ്ഞുമൊക്കെ നാം സ്വന്തം ആഗ്രഹനിവൃത്തിക്കായി പ്രകൃതിയുടെമേൽ ക്രൂരത കാണിക്കുന്നു. വ്യവസായശാലകൾ പുറത്തുവിടുന്ന മാലിന്യങ്ങൾ മനുഷ്യനെ മാരകമായി ബാധിക്കുന്നതു വാർത്തയല്ലാതായിരിക്കുന്നു. അതു പോലെ കീടനാശിനിപ്രയോഗവും! മണ്ണും വായുവും ജലവും നഷ്ടപ്പെടുന്നതുമൂലം സ്വന്തം നിലനിൽപ്പിനെയാണു ഇല്ലാതാക്കുന്നതെന്ന തിരിച്ചറിവു നമുക്കുണ്ടാകണം. ഭൂ മിയും അതിന്റെ പൂർണതയും ദൈ വത്തിനുള്ളതെന്നു പാടുന്ന നാം, ഈ മണ്ണിൽ അധ്വാനിച്ച് അതിനെ സംരക്ഷിക്കേണ്ടവരാണ്. അതിന്റെ ഘടനയ്ക്ക് മാറ്റം വരുത്തുന്നതെ ന്തും ദൈവത്തോടു ചെയ്യുന്ന പാ പമാണ്. ആധുനിക ഇലക്ട്രോണി ക്ക് ഉപകരണങ്ങൾ പുറത്തുവിടുന്ന വികിരണങ്ങൾ അന്തരീക്ഷത്തിലെ ഓസോൺ പാളികൾക്കു കേടുവരു ത്തുകയും അതുമൂലം വായുവിലെ താപനില വർധിക്കുകയും, അതു ആഗോളതാപനത്തിനു തന്നെ മുഖ്യ കാരണമായിത്തീരുകയും ചെയ്യുമെ ന്നും ശാസ്ത്രം പറയുന്നു. അന്ത രീക്ഷ ഊഷ്മാവിൽ നിന്നു രക്ഷനേടുവാൻ നാം ഉപയോഗിക്കുന്ന 'എയർകണ്ടീഷണർ പോലും വൻ ദുരന്തമാണു ഭാവിയിൽ വരുത്തിവയ്ക്കുന്നത്. നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ കം പ്യൂട്ടർ വരുന്ന ദിനങ്ങളിൽ നമ്മുടെ ജീവി തത്തെതന്നെ ഭീഷണിയിലാക്കിയിരിക്കും.

ഉപയോഗശൂന്യമായ ഇലക്ട്രോണിക് വസ്തുക്കൾ നാം ഭൂമിയിൽ തന്നെ തള്ളു ന്നു. ഒരുപക്ഷേ, വൻകിട രാഷ്ട്രങ്ങൾ അവ കപ്പലിൽ കടത്തി ദരിദ്ര രാജ്യങ്ങളിലാണു മറവു ചെയ്യുന്നതെന്നു മാത്രം. എന്തുതന്നെ യായാലും ഭൂമിതന്നെയാണു അവയുടെ ഭാ രം ഏറ്റുവാങ്ങുന്നത്.

ആത്മീയസമൂഹമെന്ന നിലയിൽ ഇവി ടെ നമുക്കു എന്തു ചെയ്യുവാൻ കഴിയും? മണ്ണിനെ ദുഷിപ്പിക്കുന്ന മണ്ണിൽ, ലയിച്ചു ചേരാത്ത വസ്തുക്കളുടെ ഉപയോഗം കു റയ്ക്കുവാൻ നമുക്കു കഴിയണം. പ്ലാസ്റ്റിക് പ്ലെയിറ്റുകളുടെയും ഗ്ലാസുകളുടെയും ഫ്ളക്സ് ബോർഡുകളുടെയും ഉപയോഗം ഇ ല്ലാതാക്കണം. കോട്ടൺ തുണികൊണ്ടുള്ള ബാനറുകൾ ഉപയോഗിക്കാം. സിഎസ്ഐ സഭ അവരുടെ കൺവൻഷന്റെ ബാനറു കളെല്ലാം തുണിയിൽ മുദ്രണം ചെയ്തു മാതൃകയായത് ഓർക്കുന്നു. നമുക്കും അപ്രകാരം ചെയ്തുകൂടേ? 

നമ്മുടെ ഭൂമി മരണത്തെ നേരിട്ടു കൊ ണ്ടിരിക്കുമ്പോൾ ദൈവവചനത്തിലൂന്നി നമ്മുടെ ദൗത്യത്തെക്കുറിച്ചു ബോധവാന്മാ രായി, പൊതുജനത്തെ ബോധവത്ക്കരിക്കു വാൻ കഴിയണം. നമുക്കും ചരാചരങ്ങൾക്കും ഒരുമിച്ചു ജീവിച്ചുതീർക്കുവാൻ നല്ലതെന്നു കണ്ട് ദൈവം നിർമിച്ച ഭൂമിയെ നമുക്കു വിഷലിപ്തമാക്കാതിരിക്കാം.

Advertisement