ദി ചർച്ച് ഓഫ് ഗോഡ് റായിപുർ  ജനറൽ കൺവൻഷൻ ഒക്ടോ. 20 മുതൽ


ദി ചർച്ച് ഓഫ് ഗോഡ് റായിപുർ  ജനറൽ കൺവൻഷൻ ഒക്ടോ. 20 മുതൽ
ad
ad
ad

വാർത്ത: എ. റ്റി. എബ്രഹാം, റായിപുർ

റായിപുർ: ദി ചർച്ച് ഓഫ് ഗോഡ് റായിപുരിന്റെ 75- മത് വാർഷിക കൺവെൻഷൻ  ഒക്ടോബർ 20 ചൊവ്വാഴ്ച മുതൽ 25 ഞായറാഴ്ച വരെ രാജാതലാപിലുള്ള സഭാ ആസ്ഥാന സമുച്ചയത്തിൽ  നടക്കും. ഒക്ടോബർ 20-ന് വൈകീട്ട് 6.30-ന് സഭാ പ്രസിഡന്റ് പാസ്റ്റർ തോമസ് മാമൻ  കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കൺവെൻഷനിൽ റവ.ഡോ.പോൾ മാത്യൂസ്, റവ.ഡോ.റോജി റ്റി. ജോർജ്ജ് എന്നിവർ മുഖ്യസന്ദേശം നൽകും. സിസ്റ്റർ പെർസിസ് ജോൺ, പാസ്റ്റർ സുഫിൻ പോൾ എന്നിവരുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടക്കും.

ഒക്ടോബർ 21 മുതൽ ദിവസവും രാവിലെ 5 ന് പരിശുദ്ധാത്മ പകർച്ചയ്ക്കായുള്ള പ്രാർത്ഥന, രാവിലെ 9-നും വൈകീട്ട് 6.30-നും പൊതുയോഗങ്ങൾ, ഉച്ചയ്ക്ക് 2 ന് മധ്യാഹ്ന യോഗങ്ങൾ എന്നിവ നടക്കും. സമ്മേളനത്തിനോടനുബന്ധിച്ച് എബെനെസർ ബൈബിൾ കോളേജ് വിദ്യാർത്ഥികളുടെ ബിരുദദാന ശുശ്രൂഷയും സൺഡേ സ്കൂൾ, യുവജന സംഘടനകളുടെ വിവിധ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ഒക്ടോബർ 25 ഞായറാഴ്ച രാവിലെ 9 ന് ആരംഭിക്കുന്ന സംയുക്ത സഭായോഗവും കർത്തൃമേശയും നടക്കും. പാസ്റ്റർ തോമസ് മാമൻ നേതൃത്വം നൽകും.