ഐസിപിഎഫ് : പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഐസിപിഎഫ് : പഠനോപകരണങ്ങൾ വിതരണം ചെയ്തു

ജേക്കബ് ജോൺ കൊട്ടാരക്കര

കൊട്ടാരക്കര : ഐസിപിഎഫ് കൊല്ലം ജില്ല ചാരിറ്റി വിഭാഗവും ഐപിസി ഷാർജാ പിവൈപിഎ യും സംയുക്തമായി കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അർഹരായ കുട്ടികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു.

കൊല്ലം, കരുനാഗപ്പള്ളി, ആയൂർ - ചെറുവക്കൽ, കുണ്ടറ, പത്തനാപുരം, പുനലൂർ എന്നീ ഏരിയകളിലായി ഏകദേശം 380 ൽ പരം കിറ്റുകൾ വിതരണം ചെയ്തു. സ്കൂൾ ബാഗ്, നോട്ട്ബുക്കുകൾ, പേന, പെൻസിൽ, ഇറേസർ, ഷാർപ്പനർ തുടങ്ങിയവ അടങ്ങുന്ന പൗച്ച്, ഇൻസ്ട്രുമെൻ്റ് ബോക്സ് എന്നിവ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്.

Advertisement