വിശ്വാസികൾ ഉറങ്ങും; പ്രസംഗം നീട്ടരുത്

വിശ്വാസികൾ ഉറങ്ങും; പ്രസംഗം നീട്ടരുത്

വത്തിക്കാൻ സിറ്റി: വൈദികർ കുർബാനമധ്യേയും മറ്റും നടത്തുന്ന പ്രസംഗങ്ങൾ പരമാവധി 8 മിനിറ്റ് മതിയെന്ന് ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചു. ശുശ്രൂഷകൾക്കിടെ വൈദികർ നൽകുന്ന സന്ദേശം ഹ്രസ്വവും ലളിതവും വ്യക്തവും ആയിരിക്കണം. കൂടുതൽ സമയമെടുത്താൽ ആളുകളുടെ ശ്രദ്ധ മാറും, അവർ ഉറക്കം തൂങ്ങിത്തുടങ്ങും - പൊതുജനങ്ങളായുള്ള കൂടികാഴ്ചക്കിടെ മാർപാപ്പ പറഞ്ഞു. ചില വൈദികർ ദീർഘമായ പ്രസംഗം നടത്തി ആളുകളെ വിഷമിപ്പിക്കാറുണ്ടെന്നും അതു ശരിയല്ലെന്നും പറഞ്ഞു.

Advertisemen