പരിശുദ്ധാത്മ ശക്തിയാൽ രൂപാന്തരപ്പെടുവാനുള്ള ആഹ്വാനത്തോടെ ഐപിസി ഫാമിലി കോൺഫറൻസിന് ബോസ്റ്റണിൽ തുടക്കം

പരിശുദ്ധാത്മ ശക്തിയാൽ രൂപാന്തരപ്പെടുവാനുള്ള ആഹ്വാനത്തോടെ ഐപിസി ഫാമിലി കോൺഫറൻസിന് ബോസ്റ്റണിൽ തുടക്കം

ബോസ്റ്റൺ:  അമേരിക്കയിലെ ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ പത്തൊൻപതാമത് ഫാമിലി കോൺഫറൻസ് മാസച്ചുസെറ്റ്സിലെ ബോസ്റ്റണിൽ ആരംഭിച്ചു.  ജനറൽ കൺവീനർ റവ. ഡോ. തോമസ് ഇടിക്കുള ഉദ്ഘാടനം നിർവഹിച്ചു. പരിശുദ്ധാത്മ ശക്തിയാൽ രൂപാന്തരം പ്രാപിച്ചവർ സമൂഹത്തെ ചലനാത്മകമാക്കും. അതാണ് യെരുശലേമിൽ ദൃശ്യമായത്. പരിശുദ്ധാത്മ ശക്തിയാൽ രൂപാന്തരപ്പെടുന്നവർ ദൈവസ്നേഹത്തിന്റെ പ്രദർശന ശാലകളായി മാറും. അവർ കുടുംബത്തെയും സഭയെയും സമൂഹത്തെയും രൂപാന്തരത്തിലേക്ക് നയിക്കും. ഡോക്ടർ തോമസ് ഇടിക്കുള ഉദ്ഘാടന പ്രസംഗത്തിൽ ഓർപ്പിച്ചു.

പ്രതിസന്ധിയിൽ ഇറങ്ങി വരുന്ന ദൈവത്തിൻ്റെ കരം നമ്മോടൊപ്പം ഉണ്ടാകുമെന്ന് പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ പള്ളിപ്പാട് പ്രസ്താവിച്ചു. 

പാസ്റ്റർ ഫിന്നി ശാമുവൽ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ജോൺ മാമ്മൻ, റ്റി. തോമസ് എന്നിവർ പ്രാർത്ഥിച്ചു. റോബിൻ ജോൺ സ്വാഗതം പറഞ്ഞു. പാസ്റ്റർ ജസ്റ്റിൻ ജോസഫ്, പാസ്റ്റർ ഡസ്റ്റി സ്മാൾ , പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ എന്നിവർ പ്രസംഗിച്ചു.

തുടർദിവസങ്ങളിൽ പാസ്റ്റർമാരായ സാബു വർഗീസ്, ഷിബു തോമസ് ഒക്കലഹോമ, ജേക്കബ് മാത്യു ഫ്ലോറിഡ, മോനീസ് ജോർജ്, ജയിംസ് വർഗീസ് ടെക്സാസ്, ജയിംസ് ജോർജ് പത്തനാപുരം, പ്രൊഫ.ജസ്റ്റിൻ ജോസഫ്, എബി പീറ്റർ, ലെസ്ലി വർഗീസ്, സണ്ണി ഫിലിപ്പ് , ജയിംസ് മുളവന, സാം തോമസ്, ജയിംസ് ജോർജ് ഒക്കലഹോമ, ഫിനോയ് ജോൺസൺ, സാം വർഗീസ് കാനഡ, മാത്യു ഫിലിപ്പ്, ഡോ. ജെസി ജയ്സ്, ബാബു ശാമുവേൽ ഗുജറാത്ത്, ഡോ. ജേക്കബ് ജോർജ്, റൂഫസ് ജയിംസ് എന്നിവരും സഹോദരിമാരായ ഡോ.നാൻസി തോമസ്, ഡോ. ജസി ജയ്സൺ, ഡോ. രേഷ്മ ജേക്കബ്, ഐവി സെബാസ്റ്റ്യൻ എന്നിവരും വിവിധ സെഷനുകളിൽ മുഖ്യ പ്രസംഗകരായിരിക്കും.

പരിവർത്തനം ചെയ്യാൻ ശാക്തീകരിക്കപ്പെടുന്നു' എന്നതാണ് മുഖ്യ ചിന്താവിഷയം. 

ഗായകരായ ഇമ്മാനുവേൽ കെ.ബി, പാസ്റ്റർ ഷോൺ ശാമുവേൽ, രമ്യ സെറാ ജേക്കബ്, ജസ്റ്റസ് ടാംസ്, ജിനു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

യുവജനങ്ങൾക്കും കുഞ്ഞുങ്ങൾക്കുമായി ഒരുക്കിയിരിക്കുന്ന പ്രത്യേക സെഷനുകളിൽ പ്രശസ്തരായ പ്രസംഗകർ ക്ലാസുകൾ നയിക്കും. കിഡ്സ് പ്രോഗ്രാമിൽ ഷെൽബി ശാമുവേൽ, സേതു അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ പ്രോഗ്രാമുകൾ നടക്കും.

ഓഗ. 9 ന് ക്രൈസ്തവ സാഹിത്യരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ മാധ്യമ പുരസ്കാരം അവാർഡ് ജേതാവ് മരുപ്പച്ച പത്രാധിപർ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂരിനു ഐപിസി ഫാമിലി കോൺഫ്രൻസ് വേദിയിൽ നല്കും. ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ അന്തർദേശീയ വൈസ് ചെയർമാൻ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, നോർത്തമേരിക്കൻ ചാപ്പ്റ്റർ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം മറ്റു ഭാരവാഹികളായ ഫിന്നി രാജു (ഹ്യൂസ്റ്റൺ), പാസ്റ്റർ സി.പി. മോനായി, കുര്യൻ ഫിലിപ്പ്, ഷാജി കാരയ്ക്കൽ , വെസ്ളി മാത്യു , ഉമ്മൻ എബനേസർ, നിബു വെളവന്താനം , രാജൻ ആര്യപ്പള്ളി , ജോർജ് ഏബ്രഹാം എന്നിവർ പങ്കെടുക്കും. ഇതോടൊപ്പം GrandBall Room- ൽ ഉച്ചക്ക് 1.30 മുതൽ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ഗ്ലോബൽ മീറ്റും നടക്കുമെന്ന് ഗ്ലോബൽ മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് അറിയിച്ചു.

സമാപന ദിവസമായ ഓഗ. 4ന് രാവിലെ 9 ന് നടക്കുന്ന സംയുക്ത സഭായോഗത്തിൽ പാസ്റ്റർ കെ.സി. ജോൺ ഫ്ലോറിഡ അദ്ധ്യക്ഷനായിരിക്കും. പാസ്റ്റർമാരായ ജയിംസ് ജോർജ്, സാബു വർഗീസ് എന്നിവർ മുഖ്യവചന ശുശൂഷ നിർവഹിക്കും.

ഡോ. തോമസ് ഇടിക്കുള (നാഷണൽ ചെയർമാൻ), വെസ്ളി മാത്യു (നാഷണൽ സെക്രട്ടറി), ബാവൻ തോമസ് (നാഷണൽ ട്രഷറാർ), ഡോ. മിനു ജോർജ് (യൂത്ത് കോർഡിനേറ്റർ), രേഷ്മ തോമസ് (വ്യുമെൻസ് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മിറ്റിയും വിവിധ ഡിപ്പാർട്ടുമെൻ്റുകളിൽ മികവുറ്റ ലോക്കൽ കമ്മിറ്റിയുമാണ് നേതൃത്വം നല്കുന്നത്.

Advertisement