മാമ്മോന്റെ മാസ് എൻട്രി
ഡോ. ജോൺ. കെ. മാത്യു
റാൻഡി ആൽക്കോൺ വിഖ്യാതനായ ഒരു എഴുത്തുകരനാണ്. അദ്ദേഹത്തിന്റെ “മണി പൊസഷൻ & ഇറ്റേർണിറ്റി" എന്ന പുസ്‌തകം അഗാധമായ ഉൾക്കാഴ്ച നൽകുന്ന ഉൽകൃഷ്ടമായ ഒരു ഗ്രന്ഥമാണ്. അതിലെ ഒരു വാക്ക് മാത്രം കുറിക്കുന്നു. “ധനത്തിനു വേണ്ടിയാണ് നിങ്ങൾ ദൈവത്തെ സേവിക്കുന്നതെങ്കിൽ സാത്താൻ അല്‌പംകൂടെ മെച്ച മായ ഒരു ഓഫർ തന്നാൽ നിങ്ങൾ അവനെ ആരാധിക്കും".
ഈ വരികൾ കുറിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു സ്നേഹിതൻ ഏതാനും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഒരു വോയിസ് ക്ലിപ്പ് അയച്ചത്. അതിൽ ഒരു ദൈവ ഭൃത്യൻ(?) തന്റെ വിശ്വാസികളെ ശകാരിക്കുകയാണ്, ഈ വാക്കുകളിൽ, ദശാംശം നൽകാതിരിക്കുകയോ നൽകുന്നവരെ നിരുത്സാഹപ്പെടുത്തുകയോ ചെയ്‌താൽ അങ്ങനെയു ളളവരുടെ അഭിവൃദ്ധി ഞാൻ അടച്ചുകളയും. സെക്കൻ്റുകൾ മാത്രം ദൈർഘ്യമുളള ഈ സന്ദേശത്തിൽ അനവധി തിയോളജിക്കൽ ഇഷ്യൂസ് ഉണ്ട്.
ആ വിഷയത്തിലേക്ക് പ്രവേശിക്കുന്നില്ലെങ്കിലും അന്ധൻ അന്ധനെ വഴി കാണിക്കുകയും അനേകരെ തെറ്റിക്കുകയും ചെയ്യുന്ന ഒരു വലിയ വിപത്താണതെന്നും, ഇക്കൂട്ടർ വ്യവസ്ഥാപിത പെന്തക്കോസ്‌തു സഭകളിലും വിലസുന്നു എന്നതും അവർ അനേകരെ എന്നന്നേക്കുമായി ഭൗതീകതയുടെ അടിമകളാക്കി തീർത്തുകളഞ്ഞു എന്നും കര ഞ്ഞുകൊണ്ട് എഴുതേണ്ടി വരുന്നു എന്നത് 'പെന്തക്കോസ്‌ത് സഭകളുടെ ഒരു ദുരവ സ്ഥ തന്നെയാണ്.
ഇവരെല്ലാവരും ഒരു ഉപഭോഗ കച്ചവട സംസ്‌കാരത്തിലേക്ക് വിശ്വാസികളെ വലി ച്ചെറുയുമ്പോൾ ഈ ഓളത്തിൽ ആടിയുലയുന്ന നിരവധി ശുശ്രൂഷകന്മാരുമുണ്ട്. ഭൗതിക നന്മകൾ കറഞ്ഞുപോയാൽ ശുശ്രൂഷ ഫലപ്രദമായില്ല എന്നു മറ്റുള്ളവർ വിലയിരുത്തുമൊ എന്നു വിലപിക്കുന്നവർവരെ. ആർഭാടങ്ങളുടെ ആരവാരമാണ് അനുഗ്രഹം എന്ന മിഥ്യാ ബോധം സഭാവിശ്വാസികളിൽ അരക്കിട്ടുറപ്പിക്കപ്പെട്ടിരിക്കയാൽ, ഈ ഒഴുക്കിനു വിപരീ തമായ യാത്ര തീർത്തും ദുഷ്‌കരമാണ്. ഒരാൾ ഭൗതീകമായ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെ ങ്കിൽ ദൈവത്തിന് അതൊരു അപമാനമാണെന്ന നിലയിൽ വരെ കാര്യങ്ങൾ എത്തിയിരി ക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
സമൃദ്ധിയുടെ ഈ സിദ്ധാന്തം നിത്യതയിൽനിന്ന് നമ്മുടെ ശ്രദ്ധ അകറ്റുന്നു എന്നത് വേദനാജനകമാണ്. സി.എസ്. ലൂയിസിൻ്റെ വാക്കുകൾ എത്ര ശ്രദ്ധേയമാ ണ്. “നമ്മുടെ മരുഭൂ യാത്രയിൽ പിതാവ് നമുക്ക് ചില വഴിയമ്പലങ്ങളുടെ സ്വസ്ഥത നൽകുന്നു, പക്ഷെ അതാണ് നമ്മുടെ പാർപ്പിടമാണെന്നു തെറ്റിദ്ധിരിക്കുന്നത് ഖേദക രമാണ് . കാണപ്പെടുന്നതു താല്‌കാലികവും, കാണപ്പെടാത്തതു നിത്യവും എന്ന കാഴ്ച്‌ച പ്പാടാണ് ക്രിസ്തീയമായ ഉൾക്കാഴ്‌ച.
തോമസ് വാട്‌സൻ്റെ വാക്കുകൾ കൂടെ എഴുതുകയാണ്.
"The Soul is a Spiritul thing, riches are an earthly extract, and how can these fill a Spiritual Substance? How man does thirst after the world, but, alas, it falls short of his expectation. It can't fill the hiatus and longing of his Soul".
അർത്ഥമിതാണ്:-
"മനുഷ്യനിലെ ആത്മാവ് ഒരു ആത്മീയ അസ്‌തിത്വമാണ്. ധനം എന്നത് ഈ ഭൗതീക ലോകത്തിൻ്റെ സൃഷ്‌ടിയാണ്. ഈ ഭൗതീക വസ്‌തു എങ്ങനെയാണ് അകത്തെ ആത്മീയ മനുഷ്യനെ തൃപ്‌തിപ്പെടുത്തുന്നത്? എത്ര ആഴമായാണ് മനുഷ്യൻ ഇതി നായി കേഴുന്നത്. പക്ഷെ ഒരിക്കലും അത് അവൻ്റെ പ്രതീക്ഷക്കൊത്തെത്തുന്നില്ല. മനുഷ്യ ഹൃദയത്തിൻ്റെ ശൂന്യതയേയും അഭിവാഞ്ചയേയും തൃപ്‌തമാക്കുവാൻ ഭൗതീക വസ്തുക്കൾക്കു സാധ്യമല്ല".
തികച്ചും ആത്മീയമായതിനെ ഭൗതീകം കൊണ്ട് തൃപ്‌തിപ്പെടുത്താനുളള എല്ലാ യജ്ഞവും ഭോഷത്വമാണ്. കോടിത്തുണിക്കണ്ടം പഴയ വസ്ത്രത്തോടു ചേർക്കുന്ന ഈ ഭോഷത്വത്തിന്റെ ആത്മാവുള്ളവർക്ക് അയ്യോ കഷ്‌ടം എന്നല്ലാതെ മറ്റെന്തെഴുതാൻ?
Advertisement