പെന്തെക്കോസ്ത് സമൂഹത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്നതിനെതിരെ സഭാജനങ്ങളും രാഷ്ട്രീയ പാർട്ടികളും ജാഗരൂഗരാകണം: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

പെന്തെക്കോസ്ത് സമൂഹത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്നതിനെതിരെ സഭാജനങ്ങളും രാഷ്ട്രീയ പാർട്ടികളും ജാഗരൂഗരാകണം: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

പെന്തെക്കോസ്ത് സമൂഹത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്നതിനെതിരെ സഭാജനങ്ങളും രാഷ്ട്രീയ പാർട്ടികളും ജാഗരൂഗരാകണം: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

തിരുവല്ല: ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പെന്തെക്കോസ്ത്  സമൂഹം ഭരണഘടനയും മതേതരത്വവും സംരക്ഷിക്കുന്ന പാർട്ടികളെ പിൻതുണയ്ക്കുകയും സ്ഥാനാർത്ഥികളുടെ യോഗ്യത നോക്കി വോട്ടു ചെയ്യുകയും വേണമെന്ന് ഐ പി സി ഗ്ലോബൽ മീഡിയ അസോസിയേഷൻ. പെന്തെക്കോസ്ത് സമൂഹത്തിന്റെ പിന്തുണ ചില മുന്നണികൾക്ക് ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യ പ്രസ്താവനകളൂം പ്രവർത്തനങ്ങളും നടത്തി ചിലർ മുതലെടുപ്പ് നടത്തുന്നതിനെ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ അപലപിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് സഭാവിഭാഗമായ ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയിലെ (ഐപിസി) മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും സംഘടനയാണ് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ.

 ഭാരതത്തിലെ പെന്തെക്കോസ്ത് സമൂഹം ഏതെങ്കിലും പാർട്ടിയോടോ, മുന്നണികളോടോ യാതൊരു വിധ പിന്തുണയോ, രാഷ്ട്രീയ താല്പര്യങ്ങളോ വച്ചുപുലർത്തുന്നവരല്ലെന്നും, ഭരണ തലത്തിൽ എത്തുന്ന മുന്നണിയോട് സഹകരിക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നവരാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പെന്തെക്കോസ്തുകാരുടെ സംരക്ഷകരും വക്താക്കളും ആണെന്ന വ്യാജേന ചില സംഘടനകൾ രംഗത്തെത്തിയത് പെന്തെകോസ്തു സഭ നേതൃത്വങ്ങളുടെ അറിവോടെയല്ലെന്നും ഇതിൽ സഭാ അംഗങ്ങളാരും തെറ്റിദ്ധരിക്കരുതെന്നും പ്രമേയത്തിലൂടെ പ്രസ്താവിച്ചു.

 തിരഞ്ഞെടുപ്പ് സമയത്ത് പെന്തെക്കോസ്തുകാരുടെ വോട്ടുകൾ വാഗ്ദാനം ചെയ്തു മുതലെടുപ്പ് നടത്തുന്നതിനെതിരെ സഭാ ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ജാഗരൂഗരാകണമെന്നും  പെന്തെക്കോസ്തു സമൂഹത്തിന്റെ വക്താക്കളെന്നും പറഞ്ഞു വോട്ടു മൊത്തക്കച്ചവടം നടത്തുന്നവരെ അകറ്റി നിർത്തണമെന്നും യോഗം മുന്നറിയിപ്പു നല്കി. 

ഏപ്രിൽ 17നു  തിരുവല്ലയിൽ കൂടിയ ജനറൽ കൗൺസിൽ യോഗത്തിൽ വൈസ് ചെയർമാൻ സാംകുട്ടി ചാക്കോ നിലമ്പൂർ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് പ്രമേയം അവതരിപ്പിച്ചു. ജനറൽ ട്രഷറർ ഫിന്നി പി. മാത്യു, ജനറൽ കൗൺസിൽ അംഗങ്ങളായ അച്ചൻകുഞ്ഞു ഇലന്തൂർ, സി.പി. മോനായി, ഷാജി മാറാനാഥാ, സന്ദീപ് വിളമ്പുകണ്ടം, പ്ലെൻസി സാം എന്നിവർ പ്രസംഗിച്ചു.

Advertisement