ഐപിസി കർണാടക സ്റ്റേറ്റ് സോദരിസമാജ സമ്മേളനം സമാപിച്ചു
ബെംഗളൂരു : ഐപിസി കർണാടക സ്റ്റേറ്റ് സോദരി സമാജം വാർഷിക സമ്മേളനവും ജീവകാരുണ്യ പ്രവർത്തനവും കൺവെൻഷനോടനുബന്ധിച്ച് ഹൊറമാവ് ഐപിസി ഓഡിറ്റോറിയത്തിൽ നടത്തി. പ്രസിഡൻ്റ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസിൻ്റെ അധ്യക്ഷത വഹിച്ചു. യു.എ.ഇ റീജീയൺ വുമൺസ് ഫെലോഷിപ്പ് മുൻ പ്രസിഡൻ്റ് സിസ്റ്റർ മേഴ്സി വിൽസൺ പ്രസംഗിച്ചു. കർണാടക ഐ.പി.സി ജോ. സെക്രട്ടറി ജോയ് പാപ്പച്ചൻ, യു.എ.ഇ റീജീയൺ വുമൺസ് ഫെലോഷിപ്പ് സെക്രട്ടറി സിസ്റ്റർ സൂസൻ വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.
സിസ്റ്റർ മേഴ്സി വിൽസൺ (വലത് ) മുഖ്യ സന്ദേശം നൽകുന്നു
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 5 പേർക്ക് വിധവാ സഹായം, നിർധനരായ സഹോദരിമാർക്ക് തയ്യൽ മെഷീൻ വാങ്ങുവാനുള്ള സാമ്പത്തിക സഹായം, വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായവും സമ്മേളനത്തിൽ വിതരണം ചെയ്തു. കർണാടക പി.യു.സി / എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിശ്വാസികളായ വിദ്യാർഥികർക്ക് കാശ് അവാർഡും ട്രോഫിയും നൽകി.
സഹോദരിമാരായ ലില്ലിക്കുട്ടി വർഗീസ് (പ്രസിഡൻ്റ്), മേരി സി. ജോൺ (വൈസ് പ്രസിഡൻ്റ്), ജെസ്സി കൊച്ചുമോൻ (സെക്രട്ടറി), മോൻസി ലാൻസൺ (ജോയിൻ്റ് സെക്രട്ടറി), മേരി ജോയ് (ട്രഷറർ) എന്നിവരൊടൊപ്പം 22 കൗൺസിൽ അംഗങ്ങൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
Advertisement