ഐപിസി തൃശ്ശൂർ വെസ്റ്റ് സെൻറർകൺവൻഷൻ ജനുവരി 11 മുതൽ

ഐപിസി തൃശ്ശൂർ വെസ്റ്റ് സെൻറർകൺവൻഷൻ ജനുവരി 11 മുതൽ

തൃശ്ശൂർ: ഐപിസി വെസ്റ്റ് സെൻറർ 25-ാമത് വർഷിക കൺവൻഷൻ ജനുവരി 11 - 14 ഞായർ വരെ നെല്ലിക്കുന്ന് ഐപിസി ഇമ്മാനുവേൽ ചർച്ച് ഓഡിറ്റോറിയ ത്തിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6നു പൊതുയോഗം. സെൻറർ
മിനിസ്റ്റർ പാസ്റ്റർ ജോസഫ് ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അനീഷ് തോമസ്, ഷാജി എം. പോൾ, പി.സി. ചെറിയാൻ, റെജി മാത്യു, ടോണി തോമസ് എന്നിവർ പ്രസംഗിക്കും.

ഉപവാസപ്രാർത്ഥന, സോദരിസമാജം സമ്മേളനം, ഞായറാഴ്ച രാവിലെ 9നു സംയുക്ത സഭായോഗവും ഉച്ചകഴിഞ്ഞു 2.30നു പിവൈപിഎ- സൺഡേസ്കൂൾ വാർഷികവും നടക്കും. പ്രെയ്സ് മ്യൂസിക് ഗാനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർമാരായ എ.കെ. പൗലോസ്, സബിൻ പി. ജോൺ, എ.സി. തിമോത്തി , കെ.എം. പോൾ എന്നിവർ നേതൃത്വം നൽകും.

Advertisement