ഐപിസി മഞ്ചേരി സെന്ററിന് പുതിയ നേതൃത്വം
മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെന്ററിന്റെ 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ കെ.സി ഉമ്മൻ പ്രസിഡന്റായും, പാസ്റ്റർ രാജൻ ഗുപ്ത വൈസ് പ്രസിഡന്റായും ചുമതലയേറ്റു.
പാസ്റ്റർ തോമസ് വർഗീസ് ആണ് പുതിയ സെക്രട്ടറി. ഇവാ. അഖിൽ കെ വർഗീസ് (ജോയിന്റ് സെക്രട്ടറി), ബാബു ഫ്രാൻസിസ് (ട്രഷറർ), സജി മത്തായി കാതേട്ട് (പബ്ലിസിറ്റി കൺവീനർ) എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികൾ.
പാസ്റ്റർ മനോജ് വി.എ, പാസ്റ്റർ ബിജോ ടി സി, പാസ്റ്റർ ജിജോ ഫിലിപ്പ്, സത്യൻ, ഷിബു കുമാർ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
വിവിധ പുത്രിക സംഘടനകളുടെ ഭാരവാഹികൾ :
പി.വൈ.പി.എ: പാസ്റ്റർ മനോജ് വി.എ (പ്രസിഡന്റ്), ഇവാ.അഖിൽ കെ വർഗീസ് (സെക്രട്ടറി), പാസ്റ്റർ ബിജോ ടി സി (ജോയിന്റ് സെക്രട്ടറി), ഷിബു കുമാർ (ട്രഷറർ).

സൺഡേസ്കൂൾ അസോസിയേഷൻ: പാസ്റ്റർ ജിജോ ഫിലിപ്പ് (സൂപ്രണ്ട്), എബ്രഹാം ബി.സി (സെക്രട്ടറി), വിജയൻ (ട്രഷറർ).

ഇവാഞ്ചലിസം ബോർഡ്: പാസ്റ്റർ തോമസ് വർഗീസ് (പ്രസിഡന്റ്), ഇവാ. ലാലു എ (സെക്രട്ടറി), സാജു വി (ട്രഷറർ).
Advertisement


















































