ഐപിസി നേര്യമംഗലം സെന്റർ സംയുക്ത വിബിസ് എപ്രിൽ 13 മുതൽ
അഡ്വ.ജോൺസൺ പള്ളിക്കുന്നേൽ (മീഡിയ ചെയർമാൻ)
പൈങ്ങോട്ടൂർ:- ഐപിസി നേര്യമംഗലം സെന്റർ സണ്ടേസ്കൂളിന്റെ ആഭിമുഖ്യത്തിൽ എപ്രിൽ 13 മുതൽ 16 വരെ സംയുക്ത വിബിഎസ് പൈങ്ങോട്ടൂർ കുര്യാക്കോസ് മൊമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടക്കും.
എപ്രിൽ 13 ന് രാവിലെ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി മാത്യു ഉദ്ഘാടനം ചെയ്യും. സെന്റർ സണ്ടേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ: സിബി മാത്യു അദ്ധ്യക്ഷത വഹിക്കും.
പ്രായം അടിസ്ഥാനത്തിൽ 5 ഗ്രൂപ്പുകളിൽ ക്ലാസ്സുകൾ,കഥകൾ, കളറിംഗ് , പാട്ടുകൾ, ക്രാഫ്റ്റ് വർക്കുകൾ എന്നിവ നടക്കും.
സെന്ററിലുള്ള 20 സഭകളിൽ നിന്നും ഇതര പെന്തെകോസ്തു സഭകൾ, ഇതര വിഭാഗത്തിലുള്ളവർ ഉൾപ്പെടെ 500 ൽ പരം വിദ്യാത്ഥികൾ പങ്കെടുക്കും.
സെന്ററിലെയും ഇതര സഭകളിലെയും ദൈവദാസന്മാർ, സണ്ടേസ്കൂൾ അദ്ധ്യാപകർ,സാമൂഹ്യ പ്രവർത്തകർ എന്നിവർ വിബിഎസിന്റെ ഭാഗമാകും. എക്സൽ മിനിസ്ട്രിയുടെ ഭാഗമായ പാഠ്യപദ്ധതികളാണ് പഠിപ്പിക്കുന്നത്. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ മുടക്കം കൂടാതെ പങ്കെടുക്കുന്ന വിദ്യാത്ഥികൾക്ക് സൗജന്യമായി സ്‌കൂൾ ബാഗുകൾ സമ്മാനമായി നൽകും.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടക്കുന്ന സമാപന സമ്മേളനത്തിൽ സെന്റർ എക്സിക്യൂട്ടിവുകൾ, കൗൺസിൽ അംഗങ്ങൾ, ഇതരസഭാ നേതാക്കൻ ന്മാർ, സാമൂഹ്യ പ്രവർത്തകർ , വിശ്വാസ സമൂഹം എന്നിവർ പങ്കെടുക്കും.
വിബിഎസിന്റെ വിപുലമായ ക്രമീകരണത്തിനായി പാസ്റ്റർ സണ്ണി മാത്യു (രക്ഷാധികാരി), സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ വത്സൻ പീറ്റർ , സെന്റർ സെക്രട്ടറി പാസ്റ്റർ സാജൻ വർഗ്ഗീസ്, സെന്റർ ട്രഷറാർ ജോബി എ ബ്രഹാം, ജോയിന്റ് സെക്രട്ടറി വിൽസൺ പീറ്റർ, പാസ്റ്റർ സിബി മാത്യു (സുപ്രണ്ട്) പാസ്റ്റർ സുനിൽ ടി ശാമുവേൽ (S.S. സെക്രട്ടറി) പാസ്റ്റർ ഷാജി ജോസഫ് , ജാസ്മിൻസണ്ണി, ബിനാ മോൾ ഫ്രിജോ എന്നിവർ നേതൃത്വം നൽകും.
അഡ്വ.ജോൺസൺ പള്ളിക്കുന്നേൽ (മീഡിയ ചെയർമാൻ)
Advertisement












സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































