ഐപിസി ഒഡിഷ സംസ്ഥാന കൺവെൻഷൻ സെപ്.14 മുതൽ  


ഐപിസി ഒഡിഷ സംസ്ഥാന കൺവെൻഷൻ സെപ്.14 മുതൽ  
ad
ad
ad

ഭുവനേശ്വർ: ഭുവനേശ്വർ കേന്ദ്രമാക്കി പാസ്റ്റർ വി.ഡി ബാബു നേതൃത്വം നൽകുന്ന ഐപിസി ഒഡിഷ സ്റ്റേറ്റിൻ്റെ 12-ാമത് സംസ്ഥാന കൺവെൻഷൻ  സെപ്റ്റംബർ 14 മുതൽ 16 വരെ ബെർഹാംപൂരിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ വി.ഡി ബാബു ഉദ്ഘാടനം ചെയ്യും. ഐപിസി ഗോവ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ വി.ജെ തോമസ്, റവ. ഉപേന്ദ്ര പരിച, ബിഷപ്സ് എസ്. കെ. നന്ദ എന്നിവർ മുഖ്യ വചനശുശ്രൂഷ നിർവഹിക്കും. Remember, Renew & Reach എന്നതാണ് കൺവൻഷൻ തീം.

ad
ad
ad

ഒഡീഷ സംസ്ഥാനത്തിലെ സീനിയർ ശുശൂഷകരും വിവിധ സെഷനുകളിൽ പ്രസംഗിക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാസ്റ്റർമാരും വിശ്വാസികളും പ്രതിനിധികളും കൺവെൻഷനിൽ പങ്കെടുക്കും

ഐപിസി ഒഡിഷ സ്റ്റേറ്റിൻ്റെ 60 - മത് വർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഈ കൺവെൻഷൻ ഡയമണ്ട് ജൂബിലി വർഷത്തിലെ പ്രധാന പരിപാടികളിലൊന്നാണ്.

1960-കളിലാണ് ഒഡിഷയിൽ ഐപിസിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഒഡീഷയിൽ 30 ജില്ലകളിലും ഐപിസി സഭകളുള്ള ശക്തമായ പ്രവർത്തനങ്ങൾ ഉണ്ട്.

ad
ad
ad
ad
ad
ad
ad
ad
ad

കൺവെൻഷന്റെ അനുഗ്രഹത്തിനും വിജയത്തിനുമായി 60 ദിവസത്തെ തുടർച്ചയായ പ്രാർത്ഥന നടന്നുവരികയാണ്. കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായി സംസ്ഥാന എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു.

ഡയമണ്ട് ജൂബിലി വർഷത്തിലെ ഈ സംസ്ഥാന കൺവെൻഷൻ ആത്മീയ ഉണർവിനും സഭകളുടെ ശക്തീകരണത്തിനും ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനും അനുഗ്രഹകരമായ അവസരമാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.