കുന്നംകുളം സെന്റർ പിവൈപിഎ : യൂത്ത് ക്യാമ്പ്‌ സെപ്. 16ന്

കുന്നംകുളം സെന്റർ പിവൈപിഎ : യൂത്ത് ക്യാമ്പ്‌  സെപ്. 16ന്

കുന്നംകുളം: ഐപിസി കുന്നംകുളം സെന്റർ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16ന് "കിങ്ങ്ഡം ബിൽഡേഴ്‌സ്" യൂത്ത് ക്യാമ്പ്‌ പഴഞ്ഞി ഹെബ്രോൻ സഭയിൽ  നടക്കും. ബ്രദർ ജിഫി യോഹന്നാൻ ക്ലാസുകൾ നയിക്കും.

സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി. കെ. ജോൺസൺ ഉദ്ഘാടനം നിർവ്വഹിക്കും.

രാവിലെ 9 ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ഗാനപരിശീലനം,ബിബ്ലി ക്കൽ ഗെയിംസ്, ഗ്രൂപ്പ് ഡിസ്കഷൻ, ടോക് ഷോ തുടങ്ങി വിവിധ സെഷനുകൾ നടക്കും. യുവജനങ്ങൾ നേരിടുന്ന ആത്മീകവും സാമൂഹികവുമായ പ്രശ്നങ്ങൾക്ക് ദൈവ വചനടിസ്ഥാനത്തിൽ മറുപടി നൽകും.

പ്രസിഡന്റ് സുവി.സാം സി.കെ., വൈസ് പ്രസിഡണ്ട്  ജോജു ജോസഫ്, സെക്രട്ടറി  ഷിജു പനക്കൽ , പബ്ലിസിറ്റി കൺവീനർ  ഇവാൻ സി,വി, ട്രഷർ  ആശിഷ് ജോർജ് എന്നിവർ നേതൃത്വം നൽകും.