ഐപിസി മാവേലിക്കര ഈസ്റ്റ് സെൻ്റർ കൺവെൻഷൻ ജനു. 2 മുതൽ

ഐപിസി മാവേലിക്കര ഈസ്റ്റ് സെൻ്റർ  കൺവെൻഷൻ ജനു. 2 മുതൽ

മാവേലിക്കര: ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് കൺവെൻഷൻ    പന്തളം, മങ്ങാരം ഹെബ്രോൺ സഭയുടെ ആഭിമുഖ്യത്തിൽ ജനു. 2 മുതൽ 5 വരെ പന്തളം, അറത്തിൽ മുക്ക് ബഥേൽ ഗ്രൗണ്ടിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ്  ഉദ്ഘാടനം ചെയ്യും. ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ ടി.ജെ ശാമുവേൽ (ഏ.ജി  മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട്), പാസ്റ്റർ രമേശ് പോൾ (പഞ്ചാബ്) തുടങ്ങിയവർ രാത്രി യോഗങ്ങളിലും പാസ്റ്റർ സാം ലുവി (മാർത്താണ്ഡം ),  സൂസൻ തോമസ്( ബഹറിൻ) പകൽ യോഗങ്ങളിലും പ്രസംഗിക്കും.

  പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ,  ഷാരോൺ വർഗീസ്, ഡാനിയേൽ ദാസ് എന്നിവർ ഡിസ്ട്രിക്ട് ക്വയറിനൊപ്പം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

വാർത്ത: ജോസ് ജോൺ കായംകുളം