സത്വേദ മിഷൻ ദേശീയ നേതൃത്വ സമ്മേളനം ഓഗ. 18 മുതൽ കോട്ടയത്ത്

സത്വേദ മിഷൻ ദേശീയ നേതൃത്വ സമ്മേളനം ഓഗ. 18 മുതൽ കോട്ടയത്ത്
ad
ad
ad

കോട്ടയം: ഉത്തരേന്ത്യൻ  സുവിശേഷീകരണ രംഗത്ത് 18 വർഷങ്ങൾ പിന്നിടുന്ന സത്വേദ മിഷന്റെ ദേശീയ നേതൃത്വ സമ്മേളനം കോട്ടയത്ത് നടക്കും. ഓഗസ്റ്റ് 18 മുതൽ 21 വരെ കളത്തിപ്പടി ക്രിസ്റ്റീൻ സെന്ററിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

മിഷൻ ഭാരവാഹികൾക്കൊപ്പം പ്രമുഖ മിഷനറി നേതാക്കളായ ഇവാ. സാജു മാത്യു (ജീസസ് മിഷൻ), പാസ്റ്റർ ജോയ് എം. തോമസ് (ഐഇടി മുൻ പ്രസിഡന്റ്), പാസ്റ്റർ സജി കെ. പി. (പ്രിൻസിപ്പൽ, ഐബിടിഎസ്), പാസ്റ്റർ ബിനു തോമസ് (അബൻഡന്റ് ലൈഫ്, കോട്ടയം) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. സമ്മേളനത്തിലെ സംഗീത ശുശ്രൂഷകൾക്ക് പാസ്റ്റർ ഫിന്നി ജേക്കബ്, ജെയ്സൺ മെയ്ഡൽ എന്നിവർ നേതൃത്വം നൽകും.

പാസ്റ്റർ ജോൺസൺ ജോർജ്(ന്യൂയോർക്ക്) ൻ്റെ നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ നടക്കുന്ന മിഷൻ സംഘടനയാണ് സത്വേദ മിഷൻ.