'കുഞ്ഞുമോൻ സാമുവേൽ വിധവ സഹായ പദ്ധതി' യ്ക്ക് തുടക്കമായി

'കുഞ്ഞുമോൻ സാമുവേൽ വിധവ സഹായ പദ്ധതി' യ്ക്ക് തുടക്കമായി
ഡോ. ഇട്ടി എബ്രഹാം ഉദ്‌ഘാടനം നിർവഹിക്കുന്നു. റെജി ജോസഫ്, എം.സി. കുര്യൻ, സി.വി മാത്യു, എം.സി. നൈനാൻ വന്നിവർ സമീപം

കോട്ടയം: ഗുഡ്ന്യൂസ് ന്യൂയോർക്ക് ചാപ്റ്റർ വഴിയായി അർഹരായ വിധവകൾക്ക് പ്രതിമാസ ധനസഹായം നൽകി കുഞ്ഞുമോൻ സാമുവേൽ. ''കുഞ്ഞുമോൻ സാമുവേൽ വിധവ സഹായ പദ്ധതി' എന്ന പേരിൽ അറിയപ്പെടുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം കോട്ടയത്ത് ഓഫീസിൽ നടന്നു. ഗുഡ്ന്യൂസ് ന്യൂയോർക്ക് ചാപ്റ്റർ രക്ഷാധികാരി ഡോ. ഇട്ടി എബ്രഹാം ഉദ്‌ഘാടനം നിർവഹിച്ചു. ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു അദ്ധ്യക്ഷത വഹിച്ചു. എഡിറ്റർ ഇൻ-ചാർജ് ടി.എം. മാത്യു പദ്ധതി വിശദീകരണം നടത്തി. ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കുര്യൻ മാത്യു, കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി. ചെവ്വൂക്കാരൻ, പ്രൊമോഷണൽ സെക്രട്ടറി പാസ്റ്റർ കെ.ജെ ജോബ്, ഓൺലൈൻ കോർഡിനേറ്റിംഗ് എഡിറ്റർ ചാക്കോ കെ. തോമസ്, മാത്യു കിങ്ങിണിമറ്റം, ചാരിറ്റബിൾ സൊസൈറ്റി സെക്രെട്ടറി റെജി ജോസഫ് എന്നിവർ പ്രസംഗിച്ചു. എം.സി. നൈനാൻ, എം.സി. കുര്യൻ, പ്രൊഫ. എം.കെ. സാമുവേൽ,സിബി മാത്യു എന്നിവർ പങ്കെടുത്തു. 

എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് സ്വാഗതവും ചാരിറ്റബിൾ സൊസൈറ്റി എക്സിക്യൂട്ടീവ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം നന്ദിയും പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയനായ കുഞ്ഞുമോൻ സാമുവേൽ (ന്യൂയോർക്) ഐപിസി ശാലേം പെന്തെക്കോസ്തൽ ടാബർനാക്കിൾ ന്യൂയോർക്ക് സഭാംഗമാണ്. ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി വഴിയായി പ്രൊഫെഷണൽ സ്കോളർഷിപ്പുകൾ, മെഡിക്കൽ സഹായങ്ങൾ, വിദ്യാഭ്യാസ സഹായങ്ങൾ, ഭവന നിർമാണ സഹായങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കുഞ്ഞുമോൻ സാമുവേൽ ചെയ്തുവരുന്നു. വിധവ സഹായ പദ്ധതി വഴിയായി അർഹരായ 20 വിധവകൾക്കാണ് പ്രതിമാസം ധനസഹായം നല്കുന്നത്. 

പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ്, സെക്രട്ടറി പാസ്റ്റർ ജിയോമോൻ ജോർജ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജയിംസ് ഏബ്രഹാം, ട്രഷറാർ ജോസഫ് കുമ്പനാട്, രക്ഷാധികാരികളായ പാസ്റ്റർ ഇട്ടി എബ്രഹാം, കുഞ്ഞുമോൻ സാമുവേൽ, പാസ്റ്റർ ജോസഫ് വില്യംസ്, പാസ്റ്റർ മോനി മാത്യു, ജോസ് കടമ്പനാട് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്. 

ഗുഡ്ന്യൂസ് ന്യൂയോർക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ കാലങ്ങളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ ഭാരതത്തിലെ പാവപ്പെട്ടവരായ ഒട്ടേറെ കുടുംബങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്. ഭവന നിർമ്മാണ സഹായം, വിവാഹ സഹായം, വിദ്യാഭ്യാസ സഹായം, കോവിഡ് കാലത്ത് നിത്യതയിൽ ചേർക്കപ്പെട്ട കുടുംബങ്ങൾക്ക് സഹായം, വിധവ സഹായം എന്നിവ ചെയ്തിട്ടുണ്ട്.

Advertisement