വേറിട്ട ചില ശവസംസ്‌ക്കാര ചിന്തകൾ

വേറിട്ട ചില ശവസംസ്‌ക്കാര ചിന്തകൾ

കത്തുകൾ

വേറിട്ട ചില ശവസംസ്‌ക്കാര ചിന്തകൾ 

മാത്യു ജോർജ്, തിരുവല്ല

കുറേക്കാലമായി വേർപെട്ട വിശ്വാസ സമൂഹത്തിന്റെ സംസ്ക്കാര ശുശ്രൂഷകൾ എന്നും എന്നെ ആകുലചിന്തനാക്കാറുണ്ട്. സങ്കേതിക മേഖലയിലെ വളർച്ചയും ജീവിതസാഹചര്യങ്ങളിൽ ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങളും നമ്മുടെ സംസ്ക്കാര ശുശ്രൂഷകളെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുന്നു. ഏറ്റവും ഒടുവിൽ ശ്രദ്ധിച്ചത് ദൈവ ദാസനായ കാനം അച്ചന്റെ വീട്ടിലും പൊതുസ്ഥലത്തും നടന്ന ശുശ്രൂഷകളാ യിരുന്നു. ആയിരങ്ങളുടെ ഹൃദയത്തിൽ പതിറ്റാണ്ടുകളായി ഇടംപിടിച്ച ഈ സുവിശേഷകൻ്റെ മൃതദേഹം ഏക ദേശം പന്ത്രണ്ടുമണിക്കൂർ മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ച് വീട്ടിലും വൈദികസെമിനാരിയിലും കുടുംബാം ഗങ്ങളെ അരികിൽ ഇരുത്തി നൂറുക ണക്കിന് അനുസ്‌മരണപ്രസംഗങ്ങൾ നടത്തി. മറ്റുപലരുടേയും സംസ്ക്കാ രവേളയിൽ നിന്നും വ്യത്യസ്‌തമായി ഒരുകാര്യം പറയാതെ വയ്യ. അതി ശയോക്തികളും, അർധസത്യങ്ങളും പറയേണ്ട ആവശ്യം ഉണ്ടാകാതെ, നല്ല ക്രിസ്‌തീയസാക്ഷ്യം പുലർത്തിയ ഈ ജീവിതം നമ്മെ സഹായിച്ചു.

അനുസ്മരണ പ്രസംഗങ്ങൾക്ക് അവസരം ഉണ്ടാകയില്ല എന്ന് മുൻ കൂട്ടി അറിയിപ്പ് നൽകിയിരുന്നെങ്കിൽ തിരക്കിനിടയിൽ ബുദ്ധിമുട്ടി, എത്ര പേർ അവിടെ വരുമായിരുന്നു എന്ന് ചിന്തിക്കുമോ? പാശ്ചാത്യരീതികൾ വിവാഹത്തിലും മറ്റും കണ്ണടച്ച് അനു കരിക്കുന്ന കേരളത്തിലെ വേർപെട്ട വിശ്വാസസമൂഹത്തിന് എന്തുകൊണ്ട് സംസ്കാരശുശ്രൂഷയിലും അതിനു ശ്രമിച്ചുകൂടാ. നേരിട്ട് മൃതദേഹം കണ്ട്ആദരാജ്ഞലികൾ അർപ്പിക്കണമെന്ന് നിർബന്ധമുള്ളവർക്കായി ഒരു ഡയറി ക്രമീകരിക്കാമല്ലോ? അല്ലാത്തവർക്ക് വ്യത്യസ്ത മാധ്യമങ്ങളിലൂടെ അനു ശോചനം പ്രത്യാശ ഇവ കുടുംബാം ഗങ്ങളെ അറിയിക്കുകയും ചെയ്യാം. ദൈവവചനവായന, പ്രത്യാശാഗാന ങ്ങൾ, ഒന്നോ രണ്ടോ വ്യക്തവും ശ ക്തവുമായ സുവിശേഷസന്ദേശങ്ങൾ ഇവ ഉൾക്കൊള്ളിച്ച് പരമാവധി മൂന്നു മണിക്കൂർകൊണ്ട് മാന്യമായി മൃതദേ ഹം സെമിത്തേരിയിലേക്ക് കൊണ്ടു പോയി സ്നേഹാദരവുകളോടുകൂടിസംസ്ക്കരിക്കാമല്ലോ? കാനം അച്ചന്റെ സംസ്ക്കാരശുശ്രൂഷ നടന്ന പൊതുഹാളിലെ ശുഷ്കമായ സദസ്സ് എന്താണ് 
ചൂണ്ടിക്കാണിക്കുന്നത്? നീണ്ട മണിക്കൂറുകൾ അവിടെയിരുന്ന് എണ്ണമില്ലാത്ത അനുസ്മ‌രണ പ്രസംഗങ്ങൾ കേൾക്കാൻ ആർക്കാണ് താല്‌പര്യം?പരേതനോടുള്ള സ്നേഹാദരവുമൂലം ചിലർ അതിനു തയ്യാറായെന്നും വരും.

സംസാരിക്കുന്ന മിക്കവരും അവർ വഹിക്കുന്ന പദവികളും, അവരുടെ മഹത്വവും വിളംബരം ചെയ്യുന്ന വേദികളായി സംസ്ക്കാരശുശ്രൂഷാവേളകൾ മാറിപോകുന്നു. ഇതിനൊരു അവസാനം ഉണ്ടാകേണ്ടിയിരിക്കുന്നു. പൂച്ചയ്ക്ക് ആരു മണികെട്ടും. ഇതാണ് പ്രശ്ന‌ം. ദൈവവചനത്തെ സ്നേ
ഹിക്കുന്ന, ദൈവഭക്തിയിൽ ഹൃദയം വച്ചിരിക്കുന്ന കുറെപ്പേർ എങ്കിലും മക്കളോട് നിഷ്ക്കർഷാപൂർവം പറയണം, തങ്ങളുടെ സംസ്ക്കാര ശുശ്രൂഷകൾ എത്രയും ലളിതവും, അവരെ രക്ഷിച്ച കർത്താവിനെ ഉയർത്തുന്ന തും ആകണം എന്ന്. അതുപോലെ തന്നെ ലക്ഷങ്ങൾ ചിലവുചെയ് നടത്തുന്ന ആർഭാടപൂർവമായ സം സ്ക്കാരശുശ്രൂഷകൾ ഒഴിവാക്കി ആ പണം ബുദ്ധിമുട്ടുന്ന സഹോദരങ്ങൾക്ക് നൽകുന്നത് എത്രനല്ല സാക്ഷ്യമായിരി ക്കും. വാക്കും പ്രവൃത്തിയും തമ്മിൽ കാര്യമായ അന്തരമില്ലാതിരുന്ന കാനം അച്ചനെപോലുള്ളവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല ആദരാജ്ഞ ലി അതായിരിക്കും.

ഒരു വർഷം മുമ്പ് അന്തരിച്ച, ജനഹൃദയങ്ങളിൽ ചിരപ്രതിഷ്‌ഠനേടിയിരുന്ന കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന്റെ ദീർഘമായ വിലാപയാത്രയിൽ തടിച്ചുകൂടിയ ജനസഹസങ്ങൾ നമുക്ക് ശാന്തമായ ഒരു താക്കീത് നൽകുന്നുണ്ട്. നന്മചെയ്‌ത്‌ ജീവിച്ച് മൺമറഞ്ഞുപോയവർ മറ്റുള്ളവരുടെ ഹൃദയങ്ങളിലാണ് ജീവിക്കുന്നത്. എത്ര പകിട്ടേറിയ സംസ്ക്കാര ശുശ്രൂഷയും ഒരു വ്യക്തിയേയും മഹാനാക്കുന്നില്ല. എന്നാൽ, മണിക്കൂറുകൾ നീളുന്ന ഇത്തരം സംസ്ക്കാരശുശ്രൂഷകൾ അനേകർക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന സത്യം നാം മറന്നുകൂടാ. കാനം അച്ചനെപ്പോലെ ആയിരങ്ങളുടെ ഹൃദയങ്ങളിൽ ഇടം നേടിയ ഒരു സുവിശേഷകന് നാം വ്യത്യസ്തമായ ഒരു 'യാത്ര അയപ്പ്" നൽകേണ്ടിയിരുന്നു. മരുഭൂമിയിൽ വിളിച്ചുപറയുന്നവൻ്റെ ഒറ്റപ്പെട്ട ഒരു ശബ്ദമായി ഈ വാക്കുകൾ തീരാതിരിക്കട്ടെ.

Advertisement

Advertisement