അനന്തപുരി സാക്ഷ്യം വഹിക്കും; പിവൈപിഎ ജനറൽ ക്യാമ്പ് ഒരുക്കങ്ങൾ ആരംഭിച്ചു
തിരുവനന്തപുരം : എഴുപത്തിയേഴാമത് പിവൈപിഎ കേരള സ്റ്റേറ്റ് ക്യാമ്പിന് തിരുവനന്തപുരം വേദിയാകും. ഡിസം. 25 - 2 8 വരെ തിരുവനന്തപുരം ജില്ലയിലെ നെയ്യാർഡാമിൽ വെച്ചു നടക്കുന്ന സംസ്ഥാന ക്യാമ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ക്യാമ്പിന്റെ കാര്യങ്ങൾ ആലോചിക്കുന്നതിനായി ആഗസ്റ്റ് 18 ന് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ് സെന്ററിൽ പിവൈപിഎ സംസ്ഥാന എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ സെൻ്റർ ശുശ്രൂഷകന്മാരുടെയും മേഖല പിവൈപിഎ ഭാരവാഹികളുടെയും സെന്റർ പിവൈപിഎ ഭാരവാഹികളുടെയും ക്യാമ്പ് കമ്മിറ്റി രൂപീകരണ യോഗം നടന്നു . ഐപിസി ജനറൽ - സംസ്ഥാന കൗൺസിൽ അംഗങ്ങളും പങ്കെടുത്തു.
പിവൈപിഎ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇവാ. മോൻസി മാമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ , ജോയിന്റ് സെക്രട്ടറി ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ് എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. ഐപിസി കേരള സ്റ്റേറ്റിനെ പ്രതിനിധീകരിച്ചു ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ സംസാരിച്ചു. എഴുപത്തിയേഴാമത് ക്യാമ്പ് തങ്ങളുടെ മേഖലയിൽ നടക്കുന്നത് അഭിമാനകരമായ വസ്തുതയാണെന്നും, പിവൈപിഎയുടെ മുൻ ഭാരവാഹികൾ എന്ന നിലയിലും ക്യാംപിനു വേണ്ട എല്ലാവിധ സഹായവും തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും അറിയിച്ചു.
സംസ്ഥാന ക്യാമ്പിന്റെ നടത്തിപ്പിലേയ്ക്കായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. പാസ്റ്റർ കെ.സി. തോമസ് (ചെയർമാൻ ), പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ജനറൽ കൺവീനർ ), പാസ്റ്റർ സാബു ആര്യപ്പള്ളിൽ , ബ്രദർ. ഡേവിഡ് സാം ആറാമട (ജോയിന്റ് കൺവീനേഴ്‌സ്), പ്രിജോ എബ്രഹാം , ജോസി പ്ലാത്താനത് (കോർഡിനേറ്റേഴ്‌സ്), പാസ്റ്റർ ജെയിംസ് യോഹന്നാൻ , പാസ്റ്റർ കലേഷ് സോമൻ (ജോയിന്റ് കോർഡിനേറ്റേഴ്‌സ്) എന്നിവരെ തിരഞ്ഞെടുത്തു.
പ്രയർ
കൺവീനർ: പാസ്റ്റർ ഷൈജു വെള്ളനാട് .
ജോയിന്റ് കൺവീനേഴ്‌സ് : പാസ്റ്റർ ഡി.കെ ജോസ് , പാസ്റ്റർ സതീഷ് കുമാർ , ഇവാ. അനു.എ
ഫിനാൻസ്
കൺവീനേഴ്‌സ് : പീറ്റർ മാത്യു കല്ലൂർ, ബിനു വി ജോർജ്
ജോയിന്റ് കൺവീനേഴ്‌സ്: ആശിഷ് വർഗീസ്, ഷെറിൻ എസ് തോമസ്
പബ്ലിസിറ്റി & മീഡിയ കൺവീനർ: ജെയ്‌സൺ സോളമൻ
ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർ പോൾ സുരേന്ദ്രൻ, പാസ്റ്റർ അജികുമാർ , ഇവാ. ജെൻസൺ തോമസ്, പാസ്റ്റർ, പോൾ ഹരിപ്പാട്, പാസ്റ്റർ സാബു ജോസഫ് , പാസ്റ്റർ സ്റ്റെഫിൻ ബേബി സാം , ഇവാ.വിഷ്ണു ഡാനിയേൽ , രഞ്ജിത് പി ജി
ഫുഡ്
കൺവീനർ: പാസ്റ്റർ വിജയ കുമാർ
ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർ വിജുമോൻ , മാത്യു വർഗീസ്, ഫെലിക്സ് ഡി
മ്യൂസിക്
കൺവീനേഴ്‌സ് : ഇവാ. ബെനിസൺ പി ജോൺസൻ , പാസ്റ്റർ സിബി പാപ്പച്ചൻ
ജോയിന്റ് കൺവീനേഴ്‌സ്: ഇവാ. മിഥുൻ എസ്.ബി, ഇവാ. സേവ്യർ എസ് ജി ഫിലിപ്, ഗ്രേസൺ, സിബിൻ പോൾ
ലൈറ്റ് & സൗണ്ട്
കൺവീനർ: പാസ്റ്റർ ജിനീഷ് മോഹൻ
ജോയിന്റ് കൺവീനേഴ്‌സ്: ഇവാ. ജെഫിൻ ജോർജ് , സ്റ്റെഫാൻ ഷാജി, ഷെല്ലി സാഗർ
ട്രാൻസ്‌പോർട്ടേഷൻ
കൺവീനർ: ബൈജു രവി
ജോയിന്റ് കൺവീനേഴ്‌സ്: ഇവാ. ജെറിൻ, പ്രത്യാശ് ജോർജ് കുട്ടി, ബിബിൻ ബാബു
അക്കോമഡേഷൻ
കൺവീനർ: പാസ്റ്റർ ഷിജോ എബ്രഹാം
ജോയിന്റ് കൺവീനേഴ്‌സ്: ഇവാ. സജി.ജെ, ഇവാ. ജസ്റ്റിൻ രാജ്, ഇവാ. പ്രിൻസ് ടി.കെ, സിസ്റ്റർ. ലിജാ സേവ്യർ
രജിസ്‌ട്രേഷൻ
കൺവീനേഴ്‌സ് : ജോൺസൻ സോളമൻ, രാജിത് ആർ.ആർ
ജോയിന്റ് കൺവീനേഴ്‌സ്: എമിമ ഡേവിഡ് സാം, അക്സ എസ് പ്രനീത്, ബിൽഗ
മെഡിക്കൽ & വാർഡൻസ്
ഷീജ ദീപു ലാൽ, വിചിത്ര ജോൺസൻ, അനിത ജെ ആർ
കൗൺസിലിംഗ്
കൺവീനേഴ്‌സ് : ഡോ. കെ ആർ സ്റ്റീഫൻ, പാസ്റ്റർ നെബു മാത്ത്സൺ
വിജിലൻസ്
കൺവീനേഴ്സ് : പാസ്റ്റർ എ സി തോമസ്, ഷിബു വിക്ടർ
ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർ ദീപു എൻ. എസ്, പാസ്റ്റർ. മനോജ് എം, പാസ്റ്റർ അനീഷ് കുമാർ, ബ്ലെസ്സൻ
വോളന്റിയർ
കൺവീനേഴ്‌സ് : പാസ്റ്റർ ജോയ്. സെബാസ്റ്റിയൻ, റിജു രാജ്
ജോയിന്റ് കൺവീനേഴ്‌സ്: ജിനു ജെയ്സൺ, അഭിഷേക് ആർ, വരുൺ ദാസ്
തിരുവനന്തപുരം മേഖലയിലെ എല്ലാ സെന്റർ & ഏരിയ ശുശ്രൂഷകന്മാർ ക്യാമ്പിന്റെ പേട്രൺസ് ആയി പ്രവർത്തിക്കും. ക്യാമ്പിന്റെ വിജയത്തിനായി തിരുവനന്തപുരം മേഖലയിലെ വിവിധ സെന്ററുകളിൽ പ്രാർത്ഥന യോഗങ്ങളും, മീറ്റിംഗുകളും നടത്തുമെന്നും, വിജയത്തിനായി തിരുവനന്തപുരം മേഖലയിലെ എല്ലാവരുടെയും കൂട്ടായ സഹകരണവും പ്രാർത്ഥനകളും ആവശ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Advertisement
Advertisement