മണിപ്പൂർ പ്രാർത്ഥന ദിനം ആചരിച്ചു

മണിപ്പൂർ പ്രാർത്ഥന ദിനം ആചരിച്ചു

ബത്തേരി : മണിപ്പൂരിൽ പീഡനമനുഭവിക്കുന്നവർക്ക് വേണ്ടി ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യ വയനാട് ജില്ല കമ്മിറ്റി പ്രാർത്ഥന ദിനമാചരിച്ചു.  പാസ്റ്റർമാരായ സാം തോമസ് , സി.ഐ തോമസ് , ജോബി ഇ.റ്റി,  ജോമോൻ കോട്ടൂർ തുടങ്ങിയവർ പ്രാർത്ഥന നയിച്ചു. ജില്ല കോർഡിനേറ്റർ പാസ്റ്റർ ബേബി വി. കുര്യാക്കോസ്, സെക്രട്ടറി പാസ്റ്റർ സി.എം ജോസ് മാനന്തവാടി, ജോയന്റ് കോഡിനേറ്റർ പാസ്റ്റർ അച്ചൻ കുഞ്ഞ് എന്നിവർ നേതൃത്വം നൽകി.