ഐപിസി ബാംഗ്ലൂർ സെന്റർ വൺ  കൺവൻഷന് അനുഗ്രഹ സമാപ്തി

ഐപിസി ബാംഗ്ലൂർ സെന്റർ വൺ  കൺവൻഷന് അനുഗ്രഹ സമാപ്തി
പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് പ്രസംഗിക്കുന്നു

ചാക്കോ കെ. തോമസ് ബാംഗ്ലൂർ 

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 17-മത് വാർഷിക കൺവൻഷൻ   ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടെയും സമാപിച്ചു.
തിരുവത്താഴ ശുശ്രൂഷയ്ക്ക് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് നേതൃത്വം നൽകി.
സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്.ജോസഫ്, പാസ്റ്റർ രാജു മേത്ര എന്നിവർ സംയുക്ത ആരാധനയിൽ പ്രസംഗിച്ചു.
നാലു ദിവസമായി നടന്ന കൺവെൻഷനിൽ ഉപവാസ പ്രാർഥന,സോദരി സമാജം സമ്മേളനം ,സൺഡെസ്കൂൾ  പി.വൈ.പി.എ വാർഷിക സമ്മേളനം, ഗാനശുശ്രൂഷ എന്നിവ നടത്തി.

ബെംഗളുരു സെന്റർ വൺ ഐപിസി യുടെ കീഴിലുള്ള 21 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളുമായി ആയിരത്തി അഞ്ഞൂറിലധികം പേർ പങ്കെടുത്ത സംയുക്ത ആരാധനയിലും, തിരുവത്താഴ ശുശ്രൂഷയിലും  
പാസ്റ്റർ ടി.എസ്.മാത്യൂ ( ജനറൽ കൺവീനർ), പാസ്റ്റർ ജോർജ് ഏബ്രഹാം (സെൻ്റർ സെക്രട്ടറി),  എന്നിവർ  നേതൃത്വം നൽകി.

Advertisement