സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ ഒക്ടോ. 19ന് ഗുഡല്ലൂരിൽ 

സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ ഒക്ടോ. 19ന് ഗുഡല്ലൂരിൽ 

ഗുഡല്ലൂർ: ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്രൈസ്റ്റ് എ.ജി. സഭയുടെ സന്നദ്ധ സംഘടനായ റേ ഓഫ് ലൗവും ആനക്കട്ടി ബെഥേൽ  മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ ഒക്ടോ. 19ന് ഗുഡല്ലൂർ സീപുറം ഗവ. സ്കൂൾ മൈതാനത്ത് രാവിലെ 10 മുതൽ നടക്കും.

പാസ്റ്റർ ജോർജ് പി. ചാക്കോ, ജോർജ് എബ്രഹാം, പാസ്റ്റർ ജെയിംസ് ചാക്കോ, സന്തോഷ് ഏബ്രഹാം, സജി മത്തായി കാതേട്ട്, ഷാജൻ ജോൺ ഇടക്കാട് എന്നിവർ പങ്കെടുക്കും. ഡോ. കെ. മുരളീധർ നേതൃത്വം നൽകുന്ന മെഡിക്കൽ സംഘം ക്യാമ്പിന് നേതൃത്വം നൽകും. ഉദ്‌ഘാടന സമ്മേളനത്തിൽ ജനപ്രതിനിധികൾ പങ്കെടുക്കും. 

Advertisement