തൃക്കണ്ണമംഗൽ കൊച്ചുകിഴക്കേതിൽ കുറ്റിവിള എബനേസറിൽ ഇടിക്കുള ഡാനിയേൽ (81) നിര്യാതനായി

തൃക്കണ്ണമംഗൽ കൊച്ചുകിഴക്കേതിൽ കുറ്റിവിള എബനേസറിൽ ഇടിക്കുള ഡാനിയേൽ (81) നിര്യാതനായി

കൊട്ടാരക്കര: തൃക്കണ്ണമംഗൽ കൊച്ചുകിഴക്കേതിൽ കുറ്റിവിള എബനേസറിൽ ഇടിക്കുള ഡാനിയേൽ  81)(ബോംബെയിൽ താമസം) നിര്യാതനായി.

സംസ്കാര ശുശ്രൂഷ ജൂലൈ 16 ബുധൻ രാവിലെ 10 ന് കൊട്ടാരക്കര ഐപിസി തൃക്കണ്ണമംഗൽ രെഹബോത്ത് സഭാ ഹാളിൽ ആരംഭിച്ച് 12 ന് സഭാ സെമിത്തേരിയിൽ. ഐപിസി ജനറൽ കൗൺസിൽ അംഗവും ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി, ട്രഷറർ, കൗൺസിൽ അംഗം, ഐ പി സി ഹെബ്രോൻ അമ്പർനാഥ് ദൈവസഭയുടെ പ്രാരംഭ വിശ്വാസിയും ദീർഘവർഷം വൈസ് പ്രസിഡന്റായും, താനെ പെന്തകോസ്തൽ ഫെല്ലോഷിപ്പ് സ്ഥാപക സമിതി അംഗം, അമ്പർനാഥ് ക്രിസ്ത്യൻ സെമിറ്ററി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: പുനലൂർ ചെമ്മന്തൂർ വല്ലൂർ കുടുംബാംഗം മോളി ഇടിക്കുള.

മക്കൾ: ബിനോയ്‌ ഡാനിയേൽ, ബിജോയ്‌ ഡാനിയേൽ മരുമക്കൾ: അനിത ബിനോയ്‌, ബിൻസി ബിജോയ്‌ (എല്ലാവരും ഖത്തർ)