പാസ്റ്റർ കെ.വി പൗലോസിൻ്റെ മാതാവ് മറിയാമ്മ വർക്കി (95) കർതൃസന്നിധിയിൽ


പാസ്റ്റർ കെ.വി പൗലോസിൻ്റെ മാതാവ് മറിയാമ്മ വർക്കി (95) കർതൃസന്നിധിയിൽ
ad
ad
ad

കോതമംഗലം: ഐപിസി കോതമംഗലം ഏരിയായിലെ കീരംപാറ സഭാശുശ്രുഷകൻ പാസ്റ്റർ കെ.വി പൗലോസിൻ്റെ മാതാവ് കീരംപാറ കോറാട്ടുകുടിൽ മറിയാമ്മ വർക്കി (95) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കർത്താവുംപടി, വള്ളയൻചിറങ്ങര കുടുംബാംഗമാണ്.  

സംസ്‌കാരം ഒക്ടോ. 26 തിങ്കളാഴ്ച രാവിലെ 8 ന്  ഐപിസി കീരംപാറ സഭാഹോളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12 ന് ചേലാട് കുറുമറ്റം ഐപിസി സെമിത്തേരിയിൽ.

മറ്റു മക്കൾ: ചിന്നമ്മ വർഗീസ്, കെ. വി വർഗീസ്. മരുമക്കൾ: വർഗീസ്, പരേതയായ പൊന്നമ്മ, മോളി.

കൊച്ചുമക്കൾ: പരേതനായ ബാബു വർഗീസ്, സാബു വർഗ്ഗീസ്, സിജ വർഗീസ്, സുജ വർഗ്ഗീസ്, ലെസ്ലി വർഗീസ്, വിന്നി വർഗീസ്, ബാബു പോൾ, ബീന പോൾ.